കൊല്ലം : യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. അഞ്ചൽ തഴമേൽ വൃന്ദാവനത്തിൽ ബിപിന്‍റെ (38) മൃതദേഹം ഓടയിലാണ് കണ്ടെത്തിയത്. രാവിലെ നടക്കാൻ ഇറങ്ങിയ സമീപവാസികളാണ് മൃതദേഹം ആദ്യം കണ്ടത്.
ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്, പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് അയച്ചു.
ALSO READ: സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ എന്നിവ പരിശോധിക്കുമെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു. കൊല്ലത്ത് പോവുകയാണെന്ന് പറഞ്ഞാണ് തിങ്കളാഴ്ച വൈകിട്ട് ബിപിൻ വീട്ടിൽ നിന്നും ഇറങ്ങിയത്. അശ്വതിയാണ് ഭാര്യ. മകൾ : അതുല്യ.