ETV Bharat / state

കൊല്ലം തേവലക്കര വിദ്യാർഥി മരിച്ച സംഭവം: അന്വേഷണം ചവറ സി‌ഐയ്ക്ക്

വീട്ടിൽ കയറിവന്ന് ഒരു സംഘം ആളുകൾ ക്രൂരമായി മര്‍ദ്ദിച്ച കാര്യം പൊലീസിനെ അറിയിച്ചിട്ടും അന്വേഷിക്കാൻ തയ്യാറായില്ല. പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുന്നുവെന്നും വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

കൊല്ലം തേവലക്കരയിൽ വിദ്യാർത്ഥി ജയില്‍ വാർഡന്‍റെ മർദനമേറ്റ് മരിച്ച കേസിന്‍റെ അന്വേഷണം ചവറ സി‌ഐയ്ക്ക്
author img

By

Published : Mar 2, 2019, 10:12 PM IST

കൊല്ലം തേവലക്കരയിൽ വിദ്യാർഥിജയില്‍ വാർഡന്‍റെ മർദനമേറ്റ് മരിച്ച കേസിന്‍റെഅന്വേഷണം ചവറ സി‌ഐയ്ക്ക് കൈമാറി. പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുന്നുവെന്ന് വിദ്യാർഥിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് തെക്കുംഭാഗം എസ്ഐയില്‍ നിന്ന് അന്വേഷണം ചവറ സിഐയ്ക്ക് കൈമാറിയത്.

കഴിഞ്ഞ മാസം പതിനാലാം തീയതി പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് ചന്ദനത്തോപ്പ് ഐടിഐ വിദ്യാർഥിയായ രഞ്ജിത്തിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിൽ കയറി മർദിച്ചത്. തുടർന്ന് ബന്ധുക്കള്‍ പിറ്റേ ദിവസം തന്നെ തെക്കുംഭാഗം പൊലീസില്‍ പരാതി നല്‍കിയെങ്കിലുംവേണ്ട നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ പെണ്‍കുട്ടിയുടെ പിതാവടങ്ങുന്ന സംഘമാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറഞ്ഞിട്ടും, പെണ്‍കുട്ടിയുടെ ബന്ധുവായ ജയില്‍ വാർഡർ വിനീതിനെ മാത്രമേ പ്രതി ചേര്‍ത്തിന്നിരുന്നുള്ളൂ.

കേസിന്‍റെ അന്വേഷണ ചുമതല ചവറ സിഐയ്ക്ക് കൈമാറിയെങ്കിലും തെക്കുംഭാഗം എസ്ഐയും അന്വേഷണ സംഘത്തില്‍ തുടരും. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊലപാതകത്തെ കോൺഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന വിശദീകരണവുമായി സിപിഎം പ്രദേശിക നേതൃത്വവും രംഗത്തെത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ വിനീതും കുടുംബാഗങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും സിപിഎം ആരോപിച്ചു. രഞ്ജിത്തിന്‍റെ മരണ കാരണം ക്ഷതംമൂലം തലച്ചോറിലുണ്ടായ അമിത രക്തസ്രാവമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Intro:Body:

കൊല്ലം തേവലക്കരയിൽ വിദ്യാർഥി മർദനമേറ്റ് മരിച്ച കേസിന്റെ അന്വേഷണം ചവറ സി‌ഐയ്ക്ക്. പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുന്നുവെന്ന് വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് തെക്കുംഭാഗം എസ്ഐയില്‍ നിന്ന് അന്വേഷണം ചവറ സി.ഐയ്ക്ക് കൈമാറിയത്. 

പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് ചന്ദനത്തോപ്പ് ഐടിഐ വിദ്യാർഥിയായ രഞ്ജിത്തിനെ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം  കഴിഞ്ഞ മാസം പതിനാലാം തീയതി രാത്രിയാണ് വീട്ടിൽ കയറി മർദിച്ചത്.  രഞ്ജിത്തിന്റെ ബന്ധുക്കള്‍ പിറ്റേ ദിവസം തന്നെ തെക്കുംഭാഗം പൊലീസില്‍ പരാതി നല്‍കിയെങ്കിലും  വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. 

മാത്രമല്ല സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ പെണ്‍കുട്ടിയുടെ പിതാവടങ്ങുന്ന സംഘമാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറഞ്ഞിട്ടും, പെണ്‍കുട്ടിയുടെ ബന്ധുവായ ജയില്‍ വാർഡർ വിനീതിനെ മാത്രമേ പ്രതി ചേര്‍ത്തിന്നിരുന്നുള്ളു. കേസ് അട്ടിമറിക്കുന്നുവെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് എത്തിയതോടെയാണ് കേസിന്റെ അന്വേഷണ ചുമതല ചവറ സിഐയ്ക്ക് കൈമാറിയത്. തെക്കുംഭാഗം എസ്ഐയും അന്വേഷണ സംഘത്തില്‍ തുടരും.

ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊലപാതകത്തെ കോൺഗ്രസ്  രാഷ്ട്രീയമായി  ഉപയോഗിക്കുകയാണെന്ന വിശദീകരണവുമായി സിപിഎം പ്രദേശിക നേതൃത്വവും രംഗത്തെത്തി. കേസില്‍ അറസ്റ്റിലായ വിനീതും കുടുംബാഗങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും സിപിഎം ആരോപിച്ചു. രഞ്ജിത്തിന്റെ മരണ കാരണം ക്ഷതംമൂലം തലച്ചോറിലുണ്ടായ അമിത രക്തസ്രാവമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.