കൊല്ലം : ഭിന്നശേഷിക്കാരിയായ റെയിൽവേ ഉദ്യോഗസ്ഥയുടെ സ്വർണവും പണവും അപഹരിച്ചു. കൊല്ലം - തിരുനെൽവേലി പാസഞ്ചര്‍ ട്രെയിനില്‍ തെന്മലയിൽ വെച്ചായിരുന്നു സംഭവം. കൊല്ലത്തേക്ക് പോവുകയായിരുന്ന എറണാകുളം സ്വദേശിനി രശ്‌മിയാണ് കവര്‍ച്ചയ്‌ക്കിരയായത്.
പണവും സ്വർണാഭരണങ്ങളും സൂക്ഷിച്ചിരുന്ന പേഴ്‌സ് മോഷ്‌ടാവ് ഭീഷണിപ്പെടുത്തി കൈക്കലാക്കുകയായിരുന്നു. ഇത് തടയുന്നതിനിടെ നിലത്തുവീണ രശ്‌മിയുടെ കൈയ്ക്ക് പരിക്കേൽക്കുകയുണ്ടായി. പ്രതി ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
ALSO READ: ഗൂഢാലോചന കേസ്: ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ശബ്‌ദ സാമ്പിൾ പരിശോധിക്കുന്നു
റെയിൽവേ പ്രൊട്ടക്ഷൻ ടീമെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം രശ്‌മിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മോഷ്‌ടാവിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.