കൊല്ലം: കാമുകനെയും സുഹൃത്തിനെയും തട്ടിക്കൊണ്ട് പോയി മര്‍ദിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഇരവിപുരം സ്വദേശി ലിന്‍സി ലോറന്‍സ് ആണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ സംഘത്തിലെ അനന്തു, അമ്പു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
പണം തട്ടിയെടുത്ത് മുങ്ങിയതിലുളള പ്രതികാരമായാണ് ക്വട്ടേഷന്‍ കൊടുത്തത്. ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്‌ണ എന്ന യുവാവുമായി ലിന്‍സി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇരുവരും ഒന്നിച്ചായിരുന്നു താമസവും. പല തവണയായി ലിന്‍സിയില്‍ നിന്ന് ഗൗതം പണം വാങ്ങിയിരുന്നു.
ALSO READ: കടയ്ക്കാവൂര്‍ പീഡനകേസിൽ അമ്മ നിരപരാധി; പരാതി വ്യാജമെന്ന് അന്വേഷണ സംഘം
അഞ്ചു ലക്ഷം രൂപയോളം പല ഘട്ടങ്ങളിലായി വാങ്ങിയ ശേഷം യുവാവ് ലിന്‍സിയില്‍ നിന്നകന്നു. ഇതോടെയാണ് ലിന്‍സി ഗൗതമിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. ലിന്‍സിയില്‍ നിന്ന് തട്ടിയെടുത്ത പണം ഗൗതം പങ്കിട്ടത് സുഹൃത്ത് വിഷ്‌ണുവുമായിട്ടാണ് എന്ന ധാരണയിലാണ് വിഷ്‌ണുവിനെ തട്ടിക്കൊണ്ടു പോകാനാണ് പദ്ധതി തയാറാക്കിയത്.
വിഷ്‌ണുവിന്‍റെ സഹോദരനാണ് ക്വട്ടേഷൻ സംഘത്തിലെ അംഗമായ അനന്തു. ജൂണ്‍ 14നാണ് വിഷ്‌ണുവിനെ ചാത്തന്നൂരില്‍ നിന്ന് അയിരൂരിലേക്ക് തട്ടിക്കൊണ്ടു പോയത്. ഇവിടെ വച്ച് വിഷ്‌ണുവിന്‍റെ ഫോണുപയോഗിച്ച് ഗൗതം കൃഷ്‌ണയെയും വിളിച്ചു വരുത്തി. തുടര്‍ന്ന് രണ്ടാളെയും മര്‍ദിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചെന്നാണ് കേസ്.
ALSO READ: കന്നുകാലി മോഷ്ടാക്കളെന്ന് സംശയം; ത്രിപുരയിൽ മൂന്ന് പേരെ തല്ലിക്കൊന്നു
40,000 രൂപയാണ് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്ക് ലിന്‍സി നല്‍കിയതെന്നും പൊലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ ലിന്‍സിക്ക് അക്രമത്തില്‍ നേരിട്ടു പങ്കില്ലെന്നും കെട്ടിച്ചമച്ച കേസാണിതെന്നും ലിൻസിയുടെ അഭിഭാഷകൻ വാദിച്ചു.