കൊല്ലം : ജനവാസ മേഖലയിൽ വലയിൽ കുടുങ്ങിയ രീതിയിൽ കണ്ടെത്തിയ പെരുമ്പാമ്പ് പ്രദേശവാസികളിൽ ഭീതി പടർത്തി. പരവൂർ കോങ്ങാൽ മലപ്പുറം പള്ളിക്ക് സമീപത്തുള്ള തുറസായ പുരയിടത്തിലാണ് ഏകദേശം ആറ് അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
പള്ളിക്ക് സമീപം കടൽ തീരത്ത് നിരത്തിയ പാറയിടുക്കിൽ നിന്നാണ് പാമ്പ് ജനവാസ മേഖലയിൽ എത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. നാട്ടുകാര്‍ ഉടൻ വിവരം വനം വകുപ്പിനെ അറിയിച്ചു. ഒരു മണിക്കൂറോളം വലയിൽ കുടുങ്ങിയ പാമ്പ് പ്രദേശവാസികളുടെ നിരീക്ഷണത്തിലായിരുന്നു.
ALSO READ: പെരുമ്പള്ളിയിൽ 19 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി
അർധരാത്രിയോടെ വനം വകുപ്പ് ജീവനക്കാർ എത്തി പാമ്പിനെ പുറത്തെടുത്ത് വനമേഖലയിൽ വിട്ടു. ഒരു വർഷം മുമ്പ് സമീപത്ത് നിന്ന് മറ്റൊരു പാമ്പിനെ പിടികൂടിയിരുന്നു. പെരുമ്പാമ്പിനെ കാണാൻ നാട്ടുകാര്‍ തടിച്ചുകൂടി.