ETV Bharat / state

ഒസാമ ബിൻ ലാദന്‍റെ ചിത്രം പതിച്ച കാർ കസ്റ്റഡിയില്‍ - car

സമുദ്രാതിർത്തി വഴി കേരളത്തിലും ഭീകരർ എത്താൻ സാധ്യത

ചിത്രം പതിച്ച കാർ
author img

By

Published : May 2, 2019, 11:08 PM IST

കൊല്ലം: ഭീകരസംഘടനയായ അൽ ഖ്വായ്ദയുടെ തലവനായിരുന്ന ഒസാമ ബിൻ ലാദന്‍റെ ചിത്രം പതിച്ച കാർ പൊലീസ് കസ്റ്റഡിയിൽ. കൊല്ലം പള്ളിമുക്കിൽ വച്ചാണ് കാർ കസ്റ്റഡിയിലെടുത്തത്. പശ്ചിമബംഗാൾ രജിസ്ട്രേഷനിലുള്ള ഹോണ്ട കാറിന് പിന്നിലായാണ് ചിത്രം പതിച്ചിരുന്നത്. പള്ളിമുക്ക് സ്വദേശിയായ കാർ ഉടമയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ചാവേറാക്രമണത്തിന് ശേഷം കേരളത്തിലടക്കം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും പൊലീസും സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ബിന്‍ ലാദന്‍റെ ചിത്രം പതിച്ച കാര്‍ പൊലീസിന്‍റെ ശ്രദ്ധയിൽ പെടുന്നത്. സമുദ്രാതിർത്തി വഴി കേരളത്തിലും ഭീകരർ എത്തിയേക്കുമെന്ന സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരസംഘടനകളുമായി ആഭിമുഖ്യമുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

Intro:Body:

കൊല്ലത്തു ഒസാമ ബിൻ ലാദന്റെ ഫോട്ടോ പതിച്ച കാർ  കസ്റ്റഡിയിൽ .പള്ളിമുക്കിൽ വച്ചാണ് കാർ കസ്റ്റഡിയിൽ എടുത്തത്. ഹോണ്ട കാറിനു പിന്നിലായാണ് സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്.  വെസ്റ്റ് ബംഗാൾ രജിസ്‌ട്രേഷനുള്ള കാറിന്റെ ഉടമ കൊല്ലം പള്ളിമുക്ക് സ്വദേശിയാണ്. പൊലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു

ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലടക്കം കര്‍ശനമായ സുരക്ഷാപരിശോധനകളാണ് നടന്നുവരുന്നത്. ഇതിനിടയിലാണ് ബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.