കൊല്ലം: എൻഡിഎയുടെ കൊല്ലം നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി എം.സുനിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. അസിസ്റ്റൻ്റ് ഡെവലപ്പ്മെൻ്റ് കമ്മീഷണർ ഷിൻസ്.ഡിയ്ക്ക് മുന്‍പാകെയാണ് എം.സുനിൽപത്രിക സമർപ്പിച്ചത്. കൊല്ലം ബിജെപി ഓഫീസിൽ നിന്നും പ്രവർത്തകർക്കൊപ്പമാണ് പത്രിക സമർപ്പിക്കാൻ സ്ഥാനാർഥി എത്തിയത്.
ഇടത്-വലത് മുന്നണികളെ മാറിമാറി തെരഞ്ഞെടുത്തിട്ടും കൊല്ലത്ത് വികസനത്തിൻ്റെ പാതയിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. ജനങ്ങൾ വികസനത്തിൻ്റെ മുഖമുദ്രായായി കണ്ട് ബിജെപിയെ വിജയിപ്പിക്കുമെന്ന ശുഭപ്രതീക്ഷയാണ് തനിക്കുള്ളതെന്നും എം.സുനിൽ പറഞ്ഞു.