ETV Bharat / state

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കൊല്ലം ലത്തീൻ രൂപതയുടെ ഇടയലേഖനം

ഇ.എം.സി.സി കരാർ പിൻവലിക്കപ്പെട്ടത് ശക്തമായ എതിർപ്പിനെ തുടർന്നാണെന്നും ഇടയ ലേഖനത്തില്‍ പറയുന്നു. കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി നിലവിലുള്ള മത്സ്യമേഖലയെ തകർക്കാനുള്ള നിയമനിർമ്മാണം നടന്നു കഴിഞ്ഞുവെന്നും ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു.

കൊല്ലം  കൊല്ലം ജില്ലാ വാര്‍ത്തകള്‍  കൊല്ലം ലത്തീൻ രൂപതയുടെ ഇടയ ലേഖനം  Kollam Latin Diocese circular  Kollam Latin Diocese  Kollam Latin Diocese circular against Central and State Governments
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കൊല്ലം ലത്തീൻ രൂപതയുടെ ഇടയലേഖനം
author img

By

Published : Mar 20, 2021, 9:19 PM IST

കൊല്ലം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമർശനവുമായി കൊല്ലം ലത്തീൻ രൂപതയുടെ ഇടയലേഖനം. മത്സ്യബന്ധന മേഖലയെ ഇല്ലായ്‌മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാനുമുള്ള ശ്രമം നടക്കുന്നുവെന്നും ഇ.എം.സി.സി കരാർ പിൻവലിക്കപ്പെട്ടത് ശക്തമായ എതിർപ്പിനെ തുടർന്നാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി നിലവിലുള്ള മത്സ്യമേഖലയെ തകർക്കാനുള്ള നിയമനിർമ്മാണം നടന്നു കഴിഞ്ഞു. ടൂറിസത്തിന്‍റെയും വികസനത്തിന്‍റെയും പേര് പറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർത്തെറിയാനുള്ള ശ്രമമാണെന്നും അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സർക്കാർ കൈക്കൊണ്ടാലും എതിർക്കപ്പെടേണ്ടതാണെന്നും ഇടയലേഖനത്തില്‍ പറയുന്നു.

മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിർമ്മാണ പദ്ധതി ലൈഫ് മിഷനിൽ കൂട്ടിച്ചേർത്ത് ആനുകൂല്യങ്ങൾ ഇല്ലാതാക്കിയെന്നും ഇടയലേഖനത്തില്‍ സൂചിപ്പിക്കുന്നു.വനവാസികൾക്ക് വന അവകാശമുള്ളതുപോലെ കടലിന്‍റെ മക്കൾക്ക് കടൽ അവകാശം വേണം. കേരളത്തിന്‍റെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങൾക്കും നിയമങ്ങൾക്കും ഭരണവർഗം കൂട്ടുനിൽക്കുന്നതായും ഇടയലേഖനത്തില്‍ വിമര്‍ശനമുണ്ട്. കേന്ദ്ര സർക്കാരിനെയും ഇടയലേഖനം വിമർശിക്കുന്നു.

ബ്ലൂ എക്കോണമി എന്ന പേരിൽ കടലിൽ ധാതുവിഭവങ്ങൾ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി നൽകി മത്സ്യത്തൊഴിലാളികളെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനിൽപ്പിന്‍റെ പ്രശ്‌നമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. നാളെ കൊല്ലം ലത്തീൻ രൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇടയലേഖനം വായിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.