ETV Bharat / state

കൊല്ലത്ത് വീട് തകർത്ത് മോഷണം; സ്വർണവും പണവും കവർന്നു - സ്വർണവും പണവും കവർന്നു

വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം

kulathupuzha theft case  kollam latest news  വീട് തകർത്ത് മോഷണം  സ്വർണവും പണവും കവർന്നു  കേരളം വാർത്തകള്‍
കൊല്ലത്ത് വീട് തകർത്ത് മോഷണം
author img

By

Published : Jan 15, 2022, 8:03 PM IST

കൊല്ലം: കുളത്തുപ്പുഴയിൽ വീട് തകർത്ത് 65000 രൂപയും മൂന്നു പവന്‍ സ്വര്‍ണ്ണ മാലയും കവർന്നു. ചോഴിയക്കോട് സ്വദേശി പത്മകുമാറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം.

പണത്തിനും മാലയ്ക്കും പുറമേ ഒപ്പിട്ടു സൂക്ഷിച്ചിരുന്ന ചെക്ക് ലീഫും മോഷണം പോയിട്ടുണ്ട്. വീടിന്‍റെ പ്രധാന വാതിന്‍ കമ്പിപാരയോ മറ്റോ കൊണ്ട് തല്ലി തകര്‍ത്താണ് മോഷ്‌ടാക്കള്‍ വീട്ടിനുളളില്‍ കടന്നിട്ടുളളത്. ഫോറന്‍സിക് വിരളടയാള വിദഗ്‌ദരുടെ സഹായത്തോടെ കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

പണം സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നും മണം പിടിച്ച പൊലീസ് നായ അടുത്തുള്ള നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുന്നില്‍ വരെ ഓടിയെങ്കിലും തുമ്പൊന്നും കണ്ടെത്താനായിട്ടില്ല.സമീപത്തെ നിരീക്ഷണ ക്യാമറകളുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്‌ടാക്കളെ കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ സംഘം.

ALSO READ ട്രെയ്‌നിയെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; തിരുവനന്തപുരം വിമാനത്താവളം ചീഫ് ഓപ്പറേറ്റര്‍ക്കെതിരെ കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.