ETV Bharat / state

കൊല്ലത്ത് ഹർത്താൽ ഭാഗികം; 159 പേർ അറസ്റ്റിലായി - കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

ഹര്‍ത്താല്‍ അനുകൂലികൾ അഞ്ച് ബസുകൾ തകർത്തു. കൊല്ലം റെയിൽവെ സ്റ്റേഷൻ മാർച്ചില്‍ പൊലീസും പ്രവർത്തകരും തമ്മിൽ സംഘര്‍ഷം.

kollam harthal  159 arrest  five buses damaged  കൊല്ലം ഹർത്താൽ  കൊല്ലം റെയിൽവെ സ്റ്റേഷൻ മാർച്ച്  കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി  ഹര്‍ത്താല്‍ ദേശീയപാത ഉപരോധം
കൊല്ലത്ത് ഹർത്താൽ ഭാഗികം; 159 പേർ അറസ്റ്റിലായി
author img

By

Published : Dec 17, 2019, 5:23 PM IST

Updated : Dec 17, 2019, 5:41 PM IST

കൊല്ലം: പൗരത്വഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ഹർത്താൽ ജില്ലയെ ഭാഗികമായി ബാധിച്ചു. 159 പേർ ആകെ അറസ്റ്റിലായി. സിറ്റി പരിധിയിൽ 109 പേരും റൂറലിൽ 50 പേരുമാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് വിട്ടയച്ചു.

കൊല്ലത്ത് ഹർത്താൽ ഭാഗികം; 159 പേർ അറസ്റ്റിലായി

ജില്ലയിൽ ഇതുവരെ അഞ്ച് ബസുകൾ തകർത്തു. കരുനാഗപ്പള്ളിയിൽ ഒന്നും കൊല്ലത്ത് രണ്ടും പത്തനാപുരത്തും വാളകത്തും ഓരോ ബസുകളുമാണ് തകർത്തത്. ബസ് തകർത്ത കേസുകളിൽ ആരെയും പിടികൂടിയിട്ടില്ല. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊല്ലം റെയിൽവെ സ്റ്റേഷൻ മാർച്ചില്‍ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘര്‍ഷമുണ്ടായി.

അതേസമയം ദേശീയപാത ഉപരോധിച്ച ഹർത്താല്‍ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്‌തുനീക്കി. കെഎസ്‌ആർടിസിയും ജലഗതാഗത വകുപ്പ് ബോട്ടുകളും സർവീസ് നടത്തുന്നുണ്ട്.

Intro:കൊല്ലത്ത് ഹർത്താൽ ഭാഗീകം; 159 പേർ അറസ്റ്റിൽ; പലയിടങ്ങളിലായി ബസിന് നേരെ കല്ലേറ്Body:സംയുക്തസമരസമിതി ആഹ്വാനംചെയ്ത ഹർത്താൽ ജില്ലയെ ഭാഗീകമായി ബാധിച്ചു. കൊല്ലം ജില്ലയിൽ 159 പേർ ആകെ അറസ്റ്റിലായി. സിറ്റി പരിധിയിൽ 109 പേരും റൂറലിൽ 50 പേരുമാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് വിട്ടയച്ചു. ജില്ലയിൽ ഇതുവരെ 5 ബസ്സുകൾ തകർത്തു. കരുനാഗപ്പള്ളിയിൽ ഒന്നും കൊല്ലത്ത് രണ്ടും പത്തനാപുരത്തും വാളകത്തും ഓരൊ ബസ്സുകളും ആണ് തകർത്തത്.ബസ്സ് തകർത്ത കേസുകളിൽ ആരേയും പിടികൂടിയിട്ടില്ല. ഹർത്താലനുകൂലികൾ ദേശീയപാത ഉപരോധിച്ചു .ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കെ.എസ്.ആർ.ടി.സിയും ജലഗതാഗത വകുപ്പ് ബോട്ടുകളും സർവീസ് നടത്തുന്നുണ്ട്. ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം റയിൽവേ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായിConclusion:ഇ. ടി. വി ഭാരത് കൊല്ലം
Last Updated : Dec 17, 2019, 5:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.