കൊല്ലം: കൊല്ലം പ്രസ് ക്ലബ്ബ് മുൻ പ്രസിഡന്‍റ് ചാത്തന്നൂർ താഴം വടക്ക് വെട്ടിക്കാട് ഹൗസിൽ വി.ഐ തോമസ് ( 67) അന്തരിച്ചു. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഇന്ത്യൻ എക്‌സ്പ്രസ് കൊല്ലം ബ്യൂറോ ചീഫായും ജനയുഗം ജനറൽ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശവസംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്‌ച വൈകീട്ട് നാല് മണിക്ക് ചാത്തന്നൂർ സെന്‍റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് നടക്കും. മേരി തോമസാണ് ഭാര്യ. ടി ഷാ സൂസൻ തോമസ്, ടിന ആൻ തോമസ് എന്നിവർ മക്കളും തനൂജ് മാത്യു, അനിത് ജോർജ് ജോൺ എന്നിവർ മരുമക്കളുമാണ്.