ETV Bharat / state

കനത്ത മൂടൽ മഞ്ഞ്; കൊല്ലത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു

മൂടൽമഞ്ഞിൽ അകപ്പെട്ടാണ് ഇരവിപുരത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടത്. മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

KOLLAM  FISHING BOAT ACCIDENT  IRAVIPURAM KERALA FOG  IRAVIPURAM KERALA  FOG IN THE SEA  കടലിൽ കനത്ത മൂടൽ മഞ്ഞ്  മത്സ്യബന്ധന ബോട്ട്  മത്സ്യബന്ധന ബോട്ട് അപകടം  കൊല്ലം  ഇരവിപുരം  മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു  kollam news
കനത്ത മൂടൽ മഞ്ഞ്; കൊല്ലത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു
author img

By

Published : Aug 31, 2022, 10:43 AM IST

കൊല്ലം: ഇരവിപുരത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു. കടലിൽ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്നാണ് അപകടം. മൂടൽമഞ്ഞിൽ അകപ്പെട്ട് ബോട്ട് തീരത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.

കനത്ത മൂടൽ മഞ്ഞ്; കൊല്ലത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു

ഒൻപത് മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശക്തികുളങ്ങര അരവിള സ്വദേശി പ്രകാശിന്‍റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാവ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മുതൽ തന്നെ കൊല്ലത്തെ തീരമേഖലയിൽ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടിരുന്നു.

നീണ്ടകര, ഇരവിപുരം കൊല്ലം ബീച്ച് പരവൂർ എന്നീ തീരമേഖലയിലാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. പ്രദേശത്താകെ രാവിലെ 8 മണി വരെ കനത്ത മൂടൽമഞ്ഞായിരുന്നു. സാധാരണ ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഇത്തരത്തിൽ മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഓഗസ്റ്റ് മാസത്തില്‍ ഇത്രയും ശക്തമായ മൂടൽമഞ്ഞ് കാണപ്പെടുന്നത് ആദ്യമായിട്ടാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.