ETV Bharat / state

'നാടക കലയുടെ പ്രതാപം വീണ്ടെടുക്കണം': കൊല്ലത്ത് നാടക മഹോത്സവത്തിന് തുടക്കം

നവംബര്‍ 27ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ ആരംഭിച്ച നാടക മഹോത്സവം ഡിസംബര്‍ 14ന് സമാപിക്കും.

nadakam  നാടക കലയുടെ പ്രതാപം വീണ്ടെടുക്കും  കൊല്ലത്ത് നാടക മഹോത്സവത്തിന് തുടക്കം  Kollam drama festival begins  drama festival begins  drama festival begins in Kollam  കൊല്ലം വാര്‍ത്തകള്‍  കൊല്ലം ജില്ല വാര്‍ത്തകള്‍  കൊല്ലം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
കൊല്ലത്ത് നാടക മഹോത്സവത്തിന് തുടക്കം
author img

By

Published : Dec 6, 2022, 10:44 PM IST

കൊല്ലം: നഷ്‌ടപ്പെട്ടുപോയ നാടക കലയുടെ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കൊല്ലം കോര്‍പറേഷനും കലാഗ്രാമവും. മുമ്പ് നാടകം അരങ്ങേറിയിരുന്ന വേദികളെല്ലാം ഇപ്പോള്‍ മിമിക്രിയും ഗാനമേളയും കൈയടക്കിയതോടെ നാടക കല പിന്നിലാക്കപ്പെട്ടു. മാത്രമല്ല കൊവിഡ് പ്രതിസന്ധിയില്‍ നിരവധി കലാകാരന്മാര്‍ക്ക് ഈ രംഗത്ത് നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നതും തിരിച്ചടിയായി.

തിരിച്ചെത്താൻ വഴി തേടി: 15 നാടക സമിതികളെ ഉള്‍ക്കൊള്ളിച്ചാണ് കൊല്ലത്ത് നാടക മഹോത്സവത്തിന് തുടക്കം കുറിച്ചത്. കോഴിക്കോട് രംഗഭാഷ, KPAC , മഹിമ, പരവൂർ നാടകശാല, കാഞ്ഞിരപ്പള്ളി അമല തുടങ്ങിയ നാടക സമിതികൾ മഹോത്സവത്തില്‍ പങ്കെടുക്കും. നവംബര്‍ 27ന് സോപാനം ഓഡിറ്റോറിയത്തില്‍ ആരംഭിച്ച മഹോത്സവം ഡിസംബര്‍ 14ന് സമാപിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.