ETV Bharat / state

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവര്‍ക്കതിരെ കര്‍ശന നടപടിയുമായി കൊല്ലം ജില്ല - കൊവിഡ് വ്യാപനം

കൊവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയമലംഘനങ്ങള്‍ക്ക് കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ച വ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 26 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.

Kollam Rural  ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ്  കൊല്ലം  കൊവിഡ് വ്യാപനം  ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍
കൊവിഡ് വ്യാപനം, നിയന്ത്രണങ്ങൾ ലംഘിക്കുന്നവര്‍ക്കതിരെ കര്‍ശന നടപടിയുമായി കൊല്ലം ജില്ല
author img

By

Published : Jul 17, 2020, 9:33 PM IST

കൊല്ലം: ജില്ലയില്‍ കൊവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. നിയമലംഘനങ്ങള്‍ക്ക് പകര്‍ച്ച വ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 26 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. കേസിൽ 27 പേരെ അറസ്റ്റ് ചെയ്യുകയും 21 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

മാസ്ക് ഉപയോഗിക്കാത്തതിന് 108 പേർക്കെതിരെയും സാനിറ്റൈസർ നൽകാത്ത അഞ്ച് സ്ഥാപനങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.