കൊല്ലം: കൊവിഡ് മൂലം കാർഷികമേഖല വൻ പ്രതിസന്ധി നേരിടുന്നതിനാൽ സർക്കാർ അടിയന്തരമായി കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്‌ണ. ജില്ലയിലെ കശുവണ്ടി തൊഴിലാളികൾ, കയർ തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, മത്സ്യ തൊഴിലാളികൾ, ഓട്ടോറിക്ഷ-ടാക്സി തൊഴിലാളികൾ എന്നിവരടക്കം ഒട്ടുമിക്ക തൊഴിൽ മേഖലയിലെയും കുടുംബങ്ങളുടെ വരുമാനം നഷ്‌ടപ്പെട്ട് ജീവിതം വഴിമുട്ടി നിൽക്കുകയാണ്. പല മേഖലയിലും സർക്കാർ ആശ്വാസ ധനസഹായം പ്രഖ്യാപിച്ചെങ്കിലും തൊഴിലാളികൾക്ക് ഇതുവരെ യാതൊരു സഹായവും ലഭ്യമായിട്ടില്ലെന്ന് ബിന്ദു കൃഷ്‌ണ ആരോപിച്ചു. സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം അടിയന്തരമായി തൊഴിലാളികളിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സർക്കാർ അടിയന്തര കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ബിന്ദു കൃഷ്‌ണ
സർക്കാർ ആശ്വാസ ധനസഹായം പ്രഖ്യാപിച്ചെങ്കിലും തൊഴിലാളികൾക്ക് ഇതുവരെ യാതൊരു സഹായവും ലഭ്യമായിട്ടില്ലെന്ന് കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ