ETV Bharat / state

കൊല്ലത്ത് 574 പേര്‍ക്ക് കൂടി കൊവിഡ്; 562 രോഗമുക്തര്‍ - kollam covid death

കരുനാഗപ്പള്ളി സ്വദേശി സോമനാഥന്‍(64), കൊല്ലം സ്വദേശി താജുദ്ദീന്‍ (75) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

kollam covid update  കൊല്ലത്തെ കൊവിഡ് വാര്‍ത്തകള്‍  കൊല്ലം കൊവിഡ് കണക്ക്  kollam covid today  kollam covid death  കൊല്ലത്തെ കൊവിക് മരണം
കൊല്ലത്ത് 574 പേര്‍ക്ക് കൂടി കൊവിഡ്; 562 രോഗമുക്തര്‍
author img

By

Published : Nov 7, 2020, 9:35 PM IST

കൊല്ലം: ജില്ലയില്‍ 574 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 562 പേര്‍ രോഗമുക്തി നേടി. കോര്‍പ്പറേഷനില്‍ പള്ളിമുക്കിലും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പുനലൂര്‍ പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ മയ്യനാട്, തൃക്കരുവ, പിറവന്തൂര്‍, കുളത്തൂപ്പുഴ, തേവലക്കര, പവിത്രേശ്വരം, പെരിനാട്, ആലപ്പാട്, തെന്മല, മൈനാഗപ്പള്ളി, പട്ടാഴി, നീണ്ടകര, ചിറക്കര, തലവൂര്‍, ഉമ്മന്നൂര്‍, ചിതറ, വിളക്കുടി, ചാത്തന്നൂര്‍ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും സമ്പര്‍ക്കം വഴി 565 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നു പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 72 പേര്‍ക്കാണ് രോഗബാധ. പള്ളിമുക്ക്-9, ശക്തികുളങ്ങര-7, കാവനാട്-6, ഇരവിപുരം, പട്ടത്താനം ഭാഗങ്ങളില്‍ നാല് പേര്‍ക്ക് വീതവും താമരക്കുളം, അയത്തില്‍, കച്ചേരി, താമരക്കുളം, തൃക്കടവൂര്‍, വാളത്തുംഗല്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-26, പുനലൂര്‍-13, പരവൂര്‍-9 എന്നിങ്ങനെയാണ് രോഗബാധിതര്‍. ഗ്രാമപഞ്ചായത്ത് പരിധിയില്‍ മയ്യനാട്-45, തൃക്കരുവ-26, പിറവന്തൂര്‍-18, കുളത്തൂപ്പുഴ, തേവലക്കര, പവിത്രേശ്വരം, പെരിനാട് ഭാഗങ്ങളില്‍ 14 വീതവും ആലപ്പാട്, തെന്മല, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ 13 വീതവും പട്ടാഴി, നീണ്ടകര, ചിറക്കര, തലവൂര്‍ പ്രദേശങ്ങളില്‍ 12 വീതവും ഉമ്മന്നൂര്‍, ചിതറ, വിളക്കുടി എന്നിവിടങ്ങളില്‍ 11 വീതവും ചാത്തന്നൂര്‍-10, ക്ലാപ്പന, പനയം ഭാഗങ്ങളില്‍ ഒമ്പത് വീതവും ശൂരനാട്-8, ഈസ്റ്റ് കല്ലട, കുളക്കട, നെടുവത്തൂര്‍ എന്നിവിടങ്ങളില്‍ ഏഴുവീതവും ഓച്ചിറ, കുണ്ടറ, കൊറ്റങ്കര ഭാഗങ്ങളില്‍ ആറുവീതവും തൃക്കോവില്‍വട്ടം, ആദിച്ചനല്ലൂര്‍, ഏരൂര്‍, കടയ്ക്കല്‍, കുന്നത്തൂര്‍, ചവറ, ശാസ്താംകോട്ട പ്രദേശങ്ങളില്‍ അഞ്ചുവീതവും അഞ്ചല്‍, ഇടമുളയ്ക്കല്‍, ഇട്ടിവ, തഴവ, നെടുമ്പന, പൂയപ്പള്ളി, മേലില, വെളിനല്ലൂര്‍, വെളിയം ഭാഗങ്ങളില്‍ നാല് വീതവും കരീപ്ര, കുലശേഖരപുരം, പത്തനാപുരം, പൂതക്കുളം, മൈലം പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് സ്ഥലങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്. കരുനാഗപ്പള്ളി സ്വദേശി സോമനാഥന്‍ (64), കൊല്ലം സ്വദേശി താജുദ്ദീന്‍ (75) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.