കൊല്ലം: ജില്ലയില്‍ മൂന്നുവയസുകാരൻ ഉൾപ്പെടെ 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 22 പേരും വിദേശത്തുനിന്നും എത്തിയവരാണ്. ഒരാൾ മഹാരാഷ്ട്രയിൽ നിന്നുമെത്തി. 11 പേർ കുവൈറ്റിൽ നിന്നും എട്ടു പേർ സൗദിയിൽ നിന്നും ഒരാൾ ദോഹയിൽ നിന്നും ഒരാൾ അബുദബിയിൽ നിന്നും ഒരാൾ നൈജീരിയയിൽ നിന്നുമാണ് എത്തിയത്. ചടയമംഗലം, പരവൂർ, ചവറ, പവിത്രേശ്വരം, മൈനാഗപ്പള്ളി, ആഞ്ചാലുംമൂട്, കുളക്കട, കൊല്ലം വെസ്റ്റ്, പെരിങ്ങലം, നല്ലില, പെരിനാട്, കരുനാഗപ്പള്ളി, പൂയപള്ളി, മയ്യനാട്, ഏഴംകുളം എന്നീ മേഖലകളിൽ ഉള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ആദ്യമായാണ് പോസിറ്റീവ് കേസുകൾ 20 കടക്കുന്നത്. രണ്ടു പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
കൊല്ലത്ത് 24 പേര്‍ക്ക് കൂടി കൊവിഡ്
മൂന്ന് വയസുകാരനും ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു.