ETV Bharat / state

പ്രസന്ന ഏണസ്റ്റ് കൊല്ലം കോർപ്പറേഷന്‍ മേയറായേക്കും

തര്‍ക്കങ്ങള്‍ക്കൊടുവിലാണ് പ്രസന്ന ഏണസ്റ്റിനെ തന്നെ കൊല്ലം മേയര്‍ സ്ഥാനത്തേക്ക് കൊണ്ട് വരാന്‍ നേതൃത്വത്തില്‍ ധാരണയായത്.

Kollam corporation  prasanna enast  mayor  കൊല്ലം കോർപ്പറേഷനിൽ പ്രസന്ന ഏണസ്റ്റ് മേയറായേക്കും  പ്രസന്ന ഏണസ്റ്റ്  കൊല്ലം മേയര്‍ സ്ഥാനം  കൊല്ലം
കൊല്ലം കോർപ്പറേഷനിൽ പ്രസന്ന ഏണസ്റ്റ് മേയറായേക്കും
author img

By

Published : Dec 26, 2020, 7:35 PM IST

കൊല്ലം: കൊല്ലം കോർപ്പറേഷനിൽ മേയറായി പ്രസന്ന ഏണസ്റ്റിനെ നിയമിച്ചേക്കും. തർക്കങ്ങൽക്കൊടുവിൽ പ്രസന്നയെ തന്നെ മേയറാക്കാൻ നേതൃത്വത്തിൽ ധാരണയാവുകയായിരുന്നു. നാളെ ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ആണ് നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. നാളെ ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റായിരിക്കും അന്തിമ തീരുമാനം കൈകൊള്ളുക. ജില്ലാ കമ്മിറ്റിയില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യും. പ്രസന്ന ഏണസ്റ്റിനെ മേയറാക്കേണ്ട എന്ന് നേരത്തെ ഒരു വിഭാഗം വാദിച്ചിരുന്നു.

കൊല്ലം കോർപ്പറേഷനിൽ പ്രസന്ന ഏണസ്റ്റ് മേയറായേക്കും

എസ്.എഫ്.ഐ നേതാവ് യു. പവിത്രക്കായിരുന്നു ആദ്യം മുന്‍തൂക്കം. നിലവില്‍ തിരുവനന്തപുരത്തും എസ്.എഫ്.ഐ നേതാവ് മേയറായതോടെയാണ് കൊല്ലത്തും സമാന സ്ഥിതി വേണ്ട എന്ന ധാരണ ഉണ്ടായത്. സി.പി.എംന്‍റെ ജില്ലാ കമ്മിറ്റി അംഗമാണ് പ്രസന്ന ഏണസ്റ്റ്. 2010ലും പ്രസന്ന ഏണസ്റ്റായിരുന്നു മേയര്‍. അതേസമയം സി.പി.ഐക്ക് കൊല്ലം കോര്‍പ്പറേഷനില്‍ അവസാന ഒരു വര്‍ഷം നല്‍കണോ എന്ന കാര്യം നാളെ ചര്‍ച്ചയാകും. നിലവില്‍ ഒറ്റക്ക് ഭൂരിപക്ഷം ഉള്ളതിനാല്‍ ഇത്തവണ സി.പി.ഐക്ക് മേയര്‍ സ്ഥാനം നല്‍കേണ്ടതില്ലെന്ന വാദവും ഉയരുന്നുണ്ട്. ജില്ലാ പഞ്ചായത്തില്‍ സി.പി.ഐയും സി.പി.എംഉം രണ്ടര വര്‍ഷം പ്രസിഡൻ്റ് സ്ഥാനം പങ്കിടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.