ETV Bharat / state

കൊലക്കളമായി കൊല്ലം ബൈപാസ് റോഡ്; അപകടങ്ങള്‍ തുടര്‍ക്കഥ - road accident

അശ്രദ്ധയും വാഹനങ്ങളുടെ അമിതവേഗതയുമാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്.

കൊല്ലം ബൈപ്പാസ്
author img

By

Published : Jun 18, 2019, 9:56 PM IST

Updated : Jun 19, 2019, 1:58 AM IST

കൊല്ലം: കൊല്ലം ബൈപാസില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. മേവറം മുതല്‍ കാവക്കാട് വരെ നീളുന്ന കൊല്ലം ബൈപാസ് ഉദ്ഘാടനം കഴിഞ്ഞിട്ട് അധികമായിട്ടില്ല. അഞ്ച് മാസത്തിനിടെ ബൈപാസ് റോഡിലുണ്ടായത് അറുപതോളം അപകടങ്ങളാണ്. പല അപകടങ്ങളിലായി ഏഴ് പേര്‍ മരിച്ചു.അശ്രദ്ധയും വാഹനങ്ങളുടെ അമിതവേഗതയുമാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്.

കൊലക്കളമായി കൊല്ലം ബൈപാസ് റോഡ്; അപകടങ്ങള്‍ തുടര്‍ക്കഥ

കിഴക്കന്‍ മേഖലകളില്‍ നിന്നായി നിരവധി ഇടറോഡുകളാണ് ബൈപാസ് ക്രോസ് ചെയ്ത് പോകുന്നത്. ദൈര്‍ഘ്യമേറിയ പാലങ്ങള്‍ ഉള്ള ബൈപാസ് റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക പാതയില്ല. ഇതുവരെ മരിച്ച ഏഴ് പേരിൽ മൂന്ന് പേരും കാൽനടയാത്രക്കാര്‍ ആയിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ അശാസ്ത്രീയമായി ബൈപ്പാസിലേക്ക് കടക്കുന്ന ഇടറോഡുകളും ഭീഷണിയാണ്. സ്കൂള്‍ മേഖലകളില്‍ കുട്ടികൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ വേണ്ടത്ര സംവിധാനങ്ങളോ പൊലീസുകാരോ ഇല്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം അപകടങ്ങള്‍ വർധിച്ച സാഹചര്യത്തിൽ കൂടുതൽ കരുതൽ നടപടികൾ സ്വീകരിച്ച് വരുന്നതായി ജില്ലാഭരണകൂടം അറിയിച്ചു.

Intro:കൊല്ലം ബൈപ്പാസിൽ അപകടങ്ങൾ തുടർക്കഥ: അഞ്ചു മാസത്തിനിടെ അറുപതോളം അപകടങ്ങളിൽ ഏഴു മരണം

Body:ഉദ്ഘാടനം കഴിഞ്ഞുള്ള ആദ്യ ദിവസങ്ങളിലെ അപകടങ്ങളുടെ എണ്ണത്തിൽ നിന്നുതന്നെ കൊല്ലം ബൈപാസിലെ അപകട തീവ്രത വ്യക്തമായതാണ്. അമിതവേഗതയും അശ്രദ്ധയും മൂലം കഴിഞ്ഞ അഞ്ച് മാസത്തിനിടെ മേവറം മുതൽ കാവനാട് വരെ നീളുന്ന കൊല്ലം ബൈപ്പാസ് റോഡിലുണ്ടായത് അറുപതോളം അപകടങ്ങളാണ്. ഇതിൽ മരിച്ചവരുടെ എണ്ണം ഏഴും. വിശാലമായി കിടക്കുന്ന റോഡിൽ വാഹനങ്ങൾ അമിതവേഗം എടുക്കുന്നതാണ് അപകടങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത്. ദേശീയ പാത 47 ൽ നിന്നും കിഴക്കൻ മേഖലകളിൽ നിന്നും നിരവധി ഇടറോഡുകളാണ് ബൈപ്പാസ് ക്രോസ്‌ ചെയ്ത് പോകുന്നത്. ഈ പ്രദേശങ്ങളിൽ അപകടങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ദൈർഘ്യമേറിയ പാലങ്ങൾ ഉള്ള ബൈപ്പാസ് റോഡിൽ കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ പ്രത്യേക പാത ഇല്ലാത്തത് വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെ മരിച്ച ഏഴു പേരിൽ 3 പേരും കാൽനടയാത്രക്കാർ ആയിരുന്നു. അശാസ്ത്രീയമായി ബൈപ്പാസിലേക്ക് കടക്കുന്ന ബൈ റോഡുകളിൽ സുരക്ഷാസംവിധാനങ്ങൾ പര്യാപ്തമല്ല.സ്‌കൂൾ മേഖലകളിൽ കുട്ടികൾക്ക് റോഡ് ക്രോസ് ചെയ്ത് സുരക്ഷിത യാത്രയൊരുക്കാൻ വേണ്ടത്ര സംവിധാനങ്ങളോ പോലീസുകാരോ ഇല്ലെന്നും ആക്ഷേപമുണ്ട്. അതേസമയം, അപകടങ്ങളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കൂടുതൽ കരുതൽ നടപടികൾ സ്വീകരിച്ചു വരുന്നതായാണ് ജില്ലാഭരണകൂടത്തിന്റെ വിശദീകരണം.

Conclusion:ഇടിവി ഭാരത് കൊല്ലം
Last Updated : Jun 19, 2019, 1:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.