കൊല്ലം: കൊല്ലം ആയൂരിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. അഞ്ചൽ - ആയൂർ റോഡില്‍ നടന്ന അപകടത്തില്‍ വെളിയം സ്വദേശി അരുണ്‍ (25) ആണ് മരിച്ചത്. ഇന്ന്(25.07.2022) രാവിലെയാണ് അപകടം നടന്നത്.
ബൈക്കില്‍ അരുണിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചടയമംഗലം പൊലീസ് കേസെടുത്തു. അരുണിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും.