കൊല്ലം: പിക്അപ്പ് ലോറിയിൽ മിനി ബസിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് ചുരണ്ട സ്വദേശി അറുമുഖമാണ് മരിച്ചത്. നിയന്ത്രണംവിട്ട മിനി ബസ് ലോറിയിലിടിച്ച് മറിഞ്ഞെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുളത്തൂപ്പുഴ നെടുവന്നൂർ കടവിൽ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കേരളത്തിൽ പച്ചക്കറിയെത്തിച്ച് മടങ്ങിയ പിക്അപ് ലോറി നെടുവന്നൂർ കടവിൽ വെച്ച് തകരാറിലായി. തകരാർ പരിശോധിക്കാനിറങ്ങിയ അറുമുഖത്തെ തമിഴ്നാട്ടിൽ നിന്ന് സ്കൂൾ കുട്ടികളുമായി വന്ന മിനിബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഡ്രൈവർ അറുമുഖം സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. പിക്കപ്പ് ലോറിയിലിടിച്ച് മറിഞ്ഞ സ്കൂൾ ബസില്‍ നിറയെ കുട്ടികളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. അറുമുഖത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സ്കൂള്‍ ബസ് പിക്അപ് ലോറിയില്‍ ഇടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു - accident
സ്കൂൾ കുട്ടികളുമായി വന്ന മിനിബസ് നിയന്ത്രണം വിട്ട് പിക്അപ് ലോറിയിലിടിച്ച് ഡ്രൈവർ മരിച്ചു.
കൊല്ലം: പിക്അപ്പ് ലോറിയിൽ മിനി ബസിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് ചുരണ്ട സ്വദേശി അറുമുഖമാണ് മരിച്ചത്. നിയന്ത്രണംവിട്ട മിനി ബസ് ലോറിയിലിടിച്ച് മറിഞ്ഞെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുളത്തൂപ്പുഴ നെടുവന്നൂർ കടവിൽ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കേരളത്തിൽ പച്ചക്കറിയെത്തിച്ച് മടങ്ങിയ പിക്അപ് ലോറി നെടുവന്നൂർ കടവിൽ വെച്ച് തകരാറിലായി. തകരാർ പരിശോധിക്കാനിറങ്ങിയ അറുമുഖത്തെ തമിഴ്നാട്ടിൽ നിന്ന് സ്കൂൾ കുട്ടികളുമായി വന്ന മിനിബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഡ്രൈവർ അറുമുഖം സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. പിക്കപ്പ് ലോറിയിലിടിച്ച് മറിഞ്ഞ സ്കൂൾ ബസില്‍ നിറയെ കുട്ടികളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. അറുമുഖത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പിക്അപ്പ് ലോറിയിൽ മിനി ബസിടിച്ച് പിക്അപ് ഡ്രൈവറായ തമിഴ്നാട് സ്വദേശി മരിച്ചു. നിയന്ത്രണംവിട്ട മിനി ബസ് പിക്അപ് ലോറിയിലിടിച്ച് മറിഞ്ഞെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തമിഴ്നാട് ചുരണ്ട സ്വദേശി അറുമുഖമാണ് മരിച്ചത് . കുളത്തൂപ്പുഴ നെടുവന്നൂർ കടവിൽ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കേരളത്തിൽ പച്ചക്കറിയെത്തിച്ച് മടങ്ങിയ പിക്അപ് ലോറി നെടുവന്നൂർ കടവിൽ വെച്ച് തകരാറിലായി. തകരാർ പരിശോധിക്കാനിറങ്ങിയ അറുമുഖത്തെ തമിഴ്നാട്ടിൽ നിന്ന് സ്കൂൾ കുട്ടികളുമായി വന്ന മിനിബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിക് അപ് ഡ്രൈവർ അറുമുഖം സംഭവ സ്ഥലത്തു തന്നെ മരിച്ചു. പിക്കപ്പ് ലോറിയിലിടിച്ച് മറിഞ്ഞ സ്കൂൾ വാനിൽ നിറയെ കുട്ടികളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. അറുമുഖത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Conclusion: