കൊല്ലം: കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ട് പോയത് കൊണ്ട് യുഡിഎഫിന്‍റെ അടിത്തറയ്ക്ക് യാതൊരു കോട്ടവും സംഭവിക്കില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി തർക്കത്തിൽ ജോസ്.കെ മാണിയുടെ നിലപാടിൽ അയവ് വരുത്തിയാല്‍ മുന്നണിയിലേക്ക് തിരികെ വരാം. എൽഡിഎഫിനൊപ്പം പോയാൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു