കൊല്ലം: കൊട്ടാരക്കരയിൽ ബിവറേജ് ഔട്ട്‌ലെറ്റിന്‍റെ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കൊടിക്കുന്നിൽ സുരേഷ് എം.പിയെ അറസ്‌റ്റ് ചെയ്തു. കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന സർക്കാർ മദ്യശാല മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. ഒമ്പത് മണിക്ക് ആരംഭിച്ച പ്രതിഷേധസമരം രണ്ട് മണിക്കൂർ സ്ഥാപനത്തിന്‍റെ പ്രവർത്തനം തടസപ്പെടുത്തി. ജനവാസകേന്ദ്രത്തിൽ നിന്നും കൊട്ടാരക്കരയിലെ സർക്കാർ മദ്യശാല മാറ്റിസ്ഥാപിച്ചെങ്കിലെ പിരിഞ്ഞു പോകു എന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ബിവറേജസ് എംഡിയോടും, വകുപ്പ് മന്ത്രിയോടും എംപി ഫോണിലൂടെ ചർച്ചകൾ നടത്തിയെങ്കിലും പ്രതിഷേധം ശക്തമാവുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
കൊടിക്കുന്നില്‍ സുരേഷ് എംപി അറസ്‌റ്റില്‍ - kodikunnil suresh
13:08 May 28
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട് ലെറ്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതിനാണ് അറസ്റ്റ്

TAGGED:
kodikunnil suresh