കൊല്ലം: കെ.എം.എം.എൽ കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകണമെന്ന് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. സി.പി സുധീഷ് കുമാർ പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട്. ഇത് സത്യസന്ധമാണെങ്കിൽ പൊതുമേഖല സ്ഥാപനമായ കെ.എം.എം.എൽ ലാപ്പ മൈനിംഗ് തൊഴിലാളികൾക്ക് ശമ്പളം നൽകണം. കമ്പനി മാനേജ്‌മെന്‍റ് ശമ്പള വിതരണത്തിന് തയ്യാറാകണമെന്നും ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കൂടാതെ ലോക്ക് ഡൗൺ മൂലം ദുരിതം അനുഭവിക്കുന്ന ബാർബർ തൊഴിലാളികൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരെ സഹായിക്കാൻ സർക്കാർ പ്രത്യേക പദ്ധതികൾ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.