കൊല്ലം: കേരളത്തില്‍ ഇടത് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. തൊഴില്‍രഹിതരില്ലാത്ത കേരളമാണ് തുടര്‍ ഭരണത്തിലൂടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കൊല്ലം ചവറ കെ.എം.എം.എല്ലില്‍ പുതുതായി സ്ഥാപിക്കുന്ന ഫൈവ് റ്റിപിഎച്ച് പ്രഷര്‍ ഫില്‍ട്ടര്‍ ആന്‍റ് സ്പിന്‍ ഫ്‌ളാഷ് ഡയറിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യവസായ വകുപ്പില്‍ മാത്രം 25000പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ തീരുമാനിച്ചുവെങ്കില്‍ 26000പേര്‍ക്ക് ഇതിനോടകം ജോലി നല്‍കിക്കഴിഞ്ഞു. നാലര വര്‍ഷത്തിനിടയില്‍ വ്യവസായ വകുപ്പിലുണ്ടായ വികസനക്കുതിപ്പില്‍ ചിലര്‍ക്ക് കുറ്റബോധമുണ്ട്. കെഎംഎംഎല്ലിനെയടക്കം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാര്‍ ഇനിയെങ്കിലും മാറി ചിന്തിക്കുകയാണ് വേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കെഎംഎംഎല്ലില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി 235 പേര്‍ക്ക് കൂടി നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. ചിറ്റൂരിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടനാട്ടില്‍ ഇക്കുറി വെള്ളപ്പൊക്കമുണ്ടാകാതിരുന്നത് തോട്ടപ്പള്ളി സ്പില്‍വേയിലെ മണ്ണ് നീക്കം ചെയ്തതിനാലാണ്. കെഎംഎംഎല്ലിലേക്ക് ഈ മണ്ണ് എത്തിക്കുന്നതിന് തടസ്സം നിന്നവര്‍ക്ക് മറ്റ് പല ലക്ഷ്യങ്ങളുമുള്ളതിനാലാണെന്നും സര്‍ക്കാരിന് ജനങ്ങളുടെയും തൊഴിലാളികളുടെയും ക്ഷേമമല്ലാതെ മറ്റ് താല്പര്യങ്ങളില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രതിവര്‍ഷം 12 കോടിയോളം രൂപയുടെ ഉത്പാദനചെലവ് കുറയ്ക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യയുപയോഗിച്ചാണ് അഞ്ച് ടിപിഎച്ച് പ്രഷര്‍ ഫില്‍റ്റര്‍ ആന്റ് സ്പിന്‍ ഫഌഷ് പ്രഷര്‍ സംവിധാനം ഇവിടെ സ്ഥാപിക്കുന്നത്.