കൊല്ലം: വിസ്മയ കേസിൽ നിർണായക നീക്കവുമായി അന്വേഷണസംഘം. പ്രതിയും ഭർത്താവുമായ കിരൺകുമാറിൻ്റെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. പോരുവഴിയിലെ സഹകരണ ബാങ്കില്‍ കിരൺകുമാറിന്‍റെ സ്വന്തം പേരിലുള്ള ലോക്കറിലാണ് വിസ്മയയുടെ 80 പവൻ സ്വർണം സൂക്ഷിച്ചിട്ടുള്ളത്.
Read Also..........കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം അപേക്ഷ നൽകും
ലോക്കർ സീല്‍ ചെയ്തു
ലോക്കർ പൊലീസ് സീൽ ചെയ്തിട്ടുണ്ട്. പിന്നീട് തുറന്ന് പരിശോധിക്കാനാണ് തീരുമാനം. സഹോദരന്‍റെ വിവാഹസമയത്ത് അണിയാൻ ആഭരണങ്ങൾ വിസ്മയ ആവശ്യപ്പെട്ടെങ്കിലും കിരൺ എടുത്തു നൽകിയിരുന്നില്ലെന്നും വിസ്മയയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
സ്ത്രീധനമായി നൽകിയ സ്വർണവും കാറും കേസിൽ തൊണ്ടി മുതലാക്കാനാണ് പൊലീസിന്‍റെ തീരുമാനം. പരമാവധി സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്.
Read More...........'ഇനിയും വിസ്‌മയമാർ ഉണ്ടാകരുത്'; കുടുംബാംഗങ്ങളെ സന്ദർശിച്ച് കെകെ ശൈലജ
വരും ദിവസങ്ങളില്‍ വിസ്മയയുടെ സുഹൃത്തുകളുടേയും സഹപാഠികളുടേയും മൊഴി രേഖപ്പെടുത്തും. റിമാന്‍ഡിലായ കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് ശാസ്താംകോട്ട കോടതിയില്‍ അപേക്ഷ നല്‍കും. ചടയമംഗലം പൊലീസ് ജനുവരിയിൽ ഒത്തുതീർപ്പാക്കിയ മർദ്ദനക്കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം രേഖാമൂലം പരാതി നൽകും.