ETV Bharat / state

മണ്ണും മനസും പ്രകൃതിയില്‍ സമർപ്പിച്ച് കാളക്കൂട്ടങ്ങളുടെ വേഗപ്പോര് - maramadi festival kollam

സംസ്‌ഥാന വിദ്യാഭ്യാസ കൃഷി വകുപ്പുകളുടേയും സേഫ് കൊല്ലം പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് മരമടി മഹോത്സവവും ഞാറു നടീൽ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്നായി 25 ഓളം ജോഡി കാളകൾ മരമടി മത്സരത്തിന് എത്തിയിരുന്നു. കാളക്കൂട്ടങ്ങളുടെ വേഗപ്പോരില്‍ ആവേശം കൊണ്ടവർ മൺമറഞ്ഞു പോയ കൃഷി അറിവുകളും നെല്ലിന്‍റെ പ്രസക്തിയും മനസിലാക്കിയാണ് മരമടി മത്സരം കണ്ട് മടങ്ങിയത്.

മരമടി ഉത്സവം
author img

By

Published : Oct 17, 2019, 10:26 PM IST

Updated : Oct 17, 2019, 11:38 PM IST

കൊല്ലം: മൺമറഞ്ഞ നാട്ടറിവുകൾ തിരിച്ചുപിടിക്കണം. പ്രകൃതിയേയും മണ്ണിനേയും പുതുതലമുറയ്ക്ക് തിരിച്ചു നല്‍കണം. ഒരു ജനതയുടെ കാർഷിക സംസ്കാരം കുട്ടികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാന വിദ്യാഭ്യാസ, കൃഷി വകുപ്പുകളുടേയും സേഫ് കൊല്ലം പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വെളിയം കുടവട്ടൂർ ഏലായിൽ മരമടി മഹോത്സവവും ഞാറു നടീൽ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്.

മണ്ണും മനസും പ്രകൃതിയില്‍ സമർപ്പിച്ച് കാളക്കൂട്ടങ്ങളുടെ വേഗപ്പോര്
ഉഴുതുമറിച്ച പാടത്ത് ഞാറ്റുപാട്ടുകൾ ഏറ്റുപാടി വിദ്യാർഥികൾ ഞാറു നട്ടു. പിന്നാലെ ആയിരത്തോളം കാണികളെ ആവേശഭരിതരാക്കി കാളക്കൂട്ടങ്ങളുടെ വേഗപ്പാച്ചിൽ. ഓടി മാറിയും ആർപ്പുവിളിച്ചും വിദ്യാർഥികളും നാട്ടുകാരും ഒപ്പം ചേര്‍ന്നു. സീനിയർ, ജൂനിയർ, സബ് ജൂനിയർ ഇനങ്ങളിൽ ആണ് കാളക്കൂട്ടങ്ങൾ മാറ്റുരച്ചത്. ഇരുവശങ്ങളിൽ നാട്ടിയ കൊടികൾക്ക് ഇടയിലൂടെ കാളകൾ പാഞ്ഞെത്തിയതോടെ കാണികൾ ആവേശഭരിതരായി. ഭയന്ന് പിൻമാറിയവരുമുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്ന കാളകളാണ് വിജയികളാവുക. വിവിധ ജില്ലകളിൽ നിന്നായി 25 ഓളം ജോഡി കാളകൾ മരമടി മത്സരത്തിന് എത്തിയിരുന്നു. കാളക്കൂട്ടങ്ങളുടെ വേഗപ്പോരില്‍ ആവേശം കൊണ്ടവർ മൺമറഞ്ഞു പോയ കൃഷി അറിവുകളും നെല്ലിന്‍റെ പ്രസക്തിയും മനസിലാക്കിയാണ് മരമടി മത്സരം കണ്ട് മടങ്ങിയത്.

Intro:ചേറിൽ ആവേശം നിറച്ച് മൂരികൾ; കേരള തനിമ വിളിച്ചോതി കൊല്ലത്ത് മരമടി ഉത്സവം

Body:ഉഴുതുമറിച്ച പാടത്ത് ആയിരത്തോളം കാണികളെ ആവേശഭരിതരാക്കി മൂരികളുടെ വേഗപ്പാച്ചിൽ. ഓടി മാറിയും ആർപ്പുവിളിച്ചും വിദ്യാർത്ഥികളും നാട്ടുകാരും. മൺമറഞ്ഞു പോയ കൃഷി അറിവുകളും നെല്ലിന്റെ പ്രസക്തിയും കുട്ടികൾക്ക് ഇടയിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്‌ഥാന വിദ്യാഭ്യാസ കൃഷി വകുപ്പിന്റെയും സേഫ് കൊല്ലം പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വെളിയം കുടവട്ടൂർ ഏലായിൽ മരമടി മഹോൽസവവും ഞാറു നടീൽ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്. ഞാറ്റുപാട്ടുകൾ ഏറ്റുപാടി വിദ്യാർത്ഥികൾ കണ്ടത്തിൽ ഞാറ് നട്ടു. പിന്നാലെ കാർഷിക സംസ്കാരം വിളിച്ചോതി കാളകൂട്ടങ്ങൾ കണ്ടത്തിലേക്ക് ഇറങ്ങി. സീനിയർ, ജൂനിയർ, സബ് ജൂനിയർ ഇനങ്ങളിൽ ആണ് മൂരികൾ മാറ്റുരച്ചത്. ഇരു വശങ്ങളിൽ നാട്ടിയ കൊടികൾക്ക് ഇടയിലൂടെ മൂരികൾ പാഞ്ഞെത്തിയതോടെ കാണികൾ ആവേശ ഭരിതരായി. ഒപ്പം ചിലർ ഉള്ളിൽ ഉടലെടുത്ത ഭയം മറച്ചു പിടിക്കാനും ശ്രമിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്ന കാളകളാണ് വിജയികളാവുക. വിവിധ ജില്ലകളിൽ നിന്നായി 25 ഓളം ജോഡി കാളകൾ മരമടി മത്സരത്തിന് എത്തിയിരുന്നു. നഷ്ടപ്പെട്ടുപോയ കാർഷിക സംസ്കാരം വീണ്ടെടുക്കുന്നതിന് ഒപ്പം ഒത്തൊരുമയോടെ ആഘോഷവും നമുക്കിവിടെ കാണാനായി.

Conclusion:എം. ജി പ്രതീഷ് ഇ. ടി.വി ഭാരത് കൊല്ലം
Last Updated : Oct 17, 2019, 11:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.