ETV Bharat / state

പരാതിരഹിതമെന്ന് മന്ത്രിമാർ, മുഖ്യാതിഥിയായി മമ്മൂട്ടി: സ്‌കൂൾ കലാപൂരത്തിന് ഇന്ന് തിരശ്ശീല വീഴും - വി ശിവൻകുട്ടി

Kerala school kalolsavam: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് അരങ്ങൊഴിയും. കൊല്ലത്തെ ജനങ്ങൾ കലോത്സവത്തെ പൂരം പോലെ ഏറ്റെടുത്തതായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.

Kerala school kalolsavam  സംസ്ഥാന സ്‌കൂൾ കലോത്സവം  വി ശിവൻകുട്ടി  Kalolsavam ends today
Kerala state school kalolsavam ends today
author img

By ETV Bharat Kerala Team

Published : Jan 8, 2024, 9:55 AM IST

സംസ്ഥാന സ്‌കൂൾ കലോത്സവം ഇന്ന് സമാപിക്കും

കൊല്ലം: ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം (Kerala school kalolsavam) പരാതിരഹിതമായിരുന്നെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തേവള്ളി സർക്കാർ മോഡൽ ബോയ്‌സ് ഹൈസ്‌കൂളിലെ സംഘാടക സമിതി ഓഫീസിൽ ഇന്നലെ വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. അഞ്ച് ദിവസം നീണ്ട സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ സമാപന ദിവസമാണ് ഇന്ന്.

വലിയ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ ഇതുവരെ ഒരു അനിഷ്‌ട സംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആകെ 205 വിധികർത്താക്കളാണ് കലോത്സവത്തിന്‍റെ ഭാഗമായത്. ആർക്കെതിരെയും പരാതി ഉയർന്നിട്ടില്ല. ആകെ 570 അപ്പീലുകളാണ് ഇതുവരെ വന്നത്. ഇതിൽ 359 എണ്ണം ഡിഡിമാർ അനുവദിച്ചതും 211 എണ്ണം കോടതികൾ അനുവദിച്ചതും ആയിരുന്നു.

കഴിഞ്ഞവർഷം ആകെ വന്ന അപ്പീലുകളുടെ എണ്ണം 362 ആയിരുന്നു. സംസ്ഥാന കലോത്സവത്തിൽ വന്ന 160 ഹയർ അപ്പീലുകളിൽ 131 ഇതുവരെ തീർപ്പാക്കിയതായും മന്ത്രി പറഞ്ഞു. 12107 വിദ്യാർത്ഥികളാണ് കലോത്സവത്തിന്‍റെ ഭാഗമായത്. ഏറ്റവുമധികം കുട്ടികൾ മത്സരത്തിന് എത്തിയത് കോഴിക്കോട് ജില്ലയിൽ നിന്നാണ്(1001). ഏറ്റവും കുറച്ച് വിദ്യാർത്ഥികൾ മത്സരത്തിന് എത്തിയത് ഇടുക്കി ജില്ലയിൽ നിന്നാണ് (715). ഏറ്റവുമധികം വിദ്യാർത്ഥികൾ പങ്കെടുത്തത് പാലക്കാട് ജില്ലയിലെ ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നാണ്.

കലോത്സവത്തിന്‍റെ 20 കമ്മിറ്റികളും, കൊല്ലം നഗരസഭയും ജില്ലയിലെ എംഎൽഎമാരും പൊലീസും ഫയർഫോഴ്‌സും മേള വിജയകരമാക്കുന്നതിൽ മികച്ച പങ്കുവഹിച്ചതായി മന്ത്രി പറഞ്ഞു. യാത്രയും ഭക്ഷണവും താമസസൗകര്യവും, ചികിത്സയും ഒരുക്കി സംഘടനകളും തൊഴിലാളികളും സ്ഥാപനങ്ങളും കലോത്സവം വിജയിപ്പിക്കാനായി പ്രവർത്തിച്ചിട്ടുണ്ട്.

കലോത്സവ മാനുവൽ പരിഷ്‌കരിക്കും: മികച്ച പ്രകടനം കാഴ്‌ചവച്ച പ്രതിഭാശാലികളായ കുട്ടികളെ കലാരംഗത്ത് നിലനിർത്താൻ എന്ത് ചെയ്യാനാകുമെന്ന് സർക്കാർ ആലോചിക്കുകയാണെന്നും കലോത്സവ മാനുവൽ പരിഷ്‌കരിച്ച് അത് പ്രകാരമാവും അടുത്തവർഷം മത്സരങ്ങളെന്നും ശിവൻകുട്ടി (Education Minister V Sivankutty) അറിയിച്ചു. മാനുവൽ പരിഷ്‌കരണത്തിന് കരട് തയ്യാറാക്കാൻ കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളോടും ചർച്ച ചെയ്‌തായിരിക്കും പരിഷ്‌കാരം പൂർത്തിയാക്കുകയെന്നും മന്ത്രി പറഞ്ഞു.

ഓരോ വർഷവും കലോത്സവം സർക്കാർ മെച്ചപ്പെടുത്തി വരികയാണെന്ന് മന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. കലോത്സവത്തിൽ ഉടനീളം വൻജനപങ്കാളിത്തമാണ് ഉണ്ടായത്. സംഘാടകർ എന്ന നിലക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തെ ജനങ്ങൾ കലോത്സവത്തെ പൂരം പോലെ ഏറ്റെടുത്തതായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ചെറിയ പരാതികൾ പോലും വേഗം പരിഹരിച്ച് മികച്ച പ്രവർത്തനമാണ് സംഘാടകസമിതി നടത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സമാപന ചടങ്ങുകൾ വൈകിട്ട് 5ന്: 239 മത്സര ഇനങ്ങളിൽ 190 എണ്ണം പൂർത്തിയായി. ആകെ മത്സരങ്ങളുടെ 80 ശതമാനമാണ് പൂർത്തിയായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മത്സരങ്ങൾ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ശിവൻകുട്ടി അറിയിച്ചു. ഇന്ന് 10 വേദികളിൽ മാത്രമായിരിക്കും മത്സരങ്ങൾ. വൈകിട്ട് 5 മണിയോടെ സമാപന ചടങ്ങുകൾ ആരംഭിക്കും. സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. മമ്മൂട്ടിയാണ് മുഖ്യാതിഥി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, മമ്മൂട്ടി, വിശിഷ്‌ടാതിഥികൾ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്യും. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ജില്ലയിലെ എംഎൽഎമാർ, കോർപ്പറേഷൻ മേയർ, മറ്റു ജനപ്രതിനിധികൾ എന്നിവരും പങ്കെടുക്കും.

30 ട്രോഫികൾ ആണ് സമാപന ചടങ്ങിൽ വിതരണം ചെയ്യുക. ജേതാക്കൾക്ക് ഫോട്ടോയെടുക്കാൻ വേദിക്ക് സമീപം സൗകര്യം ഒരുക്കിയിട്ടുണ്ട്. വിജയികളായ കുട്ടികൾക്കുള്ള സാമ്പത്തിക പ്രോത്സാഹനവും സർട്ടിഫിക്കറ്റുകളും അതാത് ജില്ലകളിൽ എത്തിക്കും. പിസി വിഷ്‌ണുനാഥ് എംഎൽഎ, എം നാഷാദ് എംഎൽഎ, പൊതു വിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ്, കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ്, എഡിപിഐ ജനറൽ സി എ സന്തോഷ്, എഡിപിഐ അക്കാദമിക് ഷൈൻ മോൻ എം കെ എന്നിവരും പങ്കെടുത്തു.

Also read:സംസ്ഥാന സ്‌കൂള്‍ കലോത്സവം : മത്സരാര്‍ഥികള്‍ക്ക് സൗജന്യ യാത്ര, സര്‍വീസ് നടത്തുക 30 ഓട്ടോറിക്ഷകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.