കൊല്ലം: പാലുൽപാദനത്തിൽ സ്വയം പര്യാപ്‌തത കൈവരിക്കുകയെന്ന കഴിഞ്ഞ സര്‍ക്കാരിന്‍റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് സംസ്ഥാന ക്ഷീര, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.
ക്ഷീരകർഷകരുടെ ദുരിതത്തിന് അടിയന്തരമായി പരിഹാരം കാണും. മുഖ്യമന്ത്രിയുടെ നിർദേശം പാലിച്ച് ഗൃഹപാഠം ചെയ്‌തതിന് ശേഷമാകും പദ്ധതികൾ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. മൃഗങ്ങളിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ മൃഗശാലയിലടക്കം അതീവ ശ്രദ്ധ ചെലുത്തും. മൃഗശാലയിലെ ജീവനക്കാർക്ക് കൊവിഡ് പരിശോധനയും വാക്‌സിനേഷനും നൽകുന്നതിനുള്ള നടപടി എത്രയും വേഗം സ്വീകരിക്കുമെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.
Read more: പാല്‍ സംഭരണം കുറച്ച മില്‍മയുടെ തീരുമാനത്തിനെതിരെ പാൽ ഒഴുക്കി കളഞ്ഞ് പ്രതിഷേധം