ETV Bharat / state

കരുനാഗപ്പള്ളിയിൽ വൻ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക വിവരം - shopping complex

ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. സമീപത്തെ ആശുപത്രിയിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി

കരുനാഗപ്പള്ളിയിൽ വൻ തീപിടിത്തം
author img

By

Published : Jun 11, 2019, 9:05 AM IST

Updated : Jun 11, 2019, 9:36 AM IST

കൊല്ലം: കരുനാഗപ്പള്ളിയിൽ എംഎം ഹോസ്പിറ്റലിനു സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം. പുലർച്ചെ 3 മണിക്കായിരുന്നു സംഭവം. ആളപായമില്ല. തീപിടിത്തത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. സമീപത്തെ ആശുപത്രിയിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

കരുനാഗപ്പള്ളിയിൽ ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം

ദേശീയപാതക്ക് സമീപമുള്ള ഷോപ്പിംങ് കോംപ്ലക്സ് കെട്ടിടത്തിനു മുകളിലെ ഫാൻസി സെന്‍ററിൽ നിന്നാണ് ആദ്യം തീ പടർന്നത്. കരുനാഗപ്പള്ളി, കൊല്ലം, ശാസ്താംകോട്ട, കായംകുളം, കൊട്ടാരക്കര എന്നിവിടങ്ങളിലെ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. നാശനഷ്ടങ്ങളും അപകട കാരണവും കണ്ടെത്താന്‍ പരിശോധന നടന്നുവരികയാണ്.

Intro:കരുനാഗപ്പള്ളിയിൽ വൻ തീപിടുത്തം: ആളപായമില്ല, ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക വിവരം

Body:കരുനാഗപ്പള്ളിയിൽ എംഎം ഹോസ്പിറ്റലിനു സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടുത്തം. പുലർച്ചെ 3 മണിക്ക് ഉണ്ടായ തീപിടുത്തത്തിൽ ആളപായമില്ല. ആശുപത്രിയിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ദേശീയപാതയ്ക്ക് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപിടിച്ചത്. കെട്ടിടത്തിനു മുകളിലെ ഫാൻസി സെൻററിൽ നിന്നാണ് ആദ്യം തീ പടർന്നത്. തീപിടുത്തത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. കരുനാഗപ്പള്ളി, കൊല്ലം, ശാസ്താംകോട്ട, കായംകുളം, കൊട്ടാരക്കര നിലയങ്ങളിലെ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. നാശനഷ്ടങ്ങൾ സംബന്ധിച്ചും അപകട കാരണം സംബന്ധിച്ചും പരിശോധന നടന്നുവരികയാണ്.

Conclusion:ഇ ടിവി ഭാരത് കൊല്ലം
Last Updated : Jun 11, 2019, 9:36 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.