ETV Bharat / state

ഇടതുമുന്നണിയെ ശക്തിപ്പെടുത്തുന്ന നിലപാടാണ് സിപിഐയുടേതെന്ന് കാനം രാജേന്ദ്രൻ - പ്രതിനിധി സമ്മേളനം സിപിഐ

കൊല്ലം ജില്ലാസമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാരിനെതിരായ അതിക്രമങ്ങളെ സിപിഐ ശക്തമായി പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Kanam Rajendran on Kollam district cpi meet  Kanam Rajendran  Kollam district cpi meet  ഇടതുപക്ഷ മുന്നണി  സിപിഐ  കാനം രാജേന്ദ്രൻ  സിപിഐ സംസ്ഥാന സെക്രട്ടറി  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ  പ്രതിനിധി സമ്മേളനം  പ്രതിനിധി സമ്മേളനം സിപിഐ  സിപിഐ കൊല്ലം ജില്ല സമ്മേളനം
ഇടതുപക്ഷ മുന്നണിയെ ശക്തിപ്പെടുത്തുന്ന നിലപാടാണ് സിപിഐക്കുള്ളത്: കാനം രാജേന്ദ്രൻ
author img

By

Published : Aug 18, 2022, 5:06 PM IST

കൊല്ലം : ഇടതുമുന്നണിയെ ശക്തിപ്പെടുത്തുന്ന നിലപാടാണ് സിപിഐക്കുള്ളതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ കൊല്ലം ജില്ലാസമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരമാവധി ഐക്യത്തിൽ മുന്നോട്ടുപോകണമെന്നാണ് സിപിഐയുടെ നിലപാട്. വിയോജിപ്പുകൾ മുന്നണിക്കുള്ളിലും പാർട്ടിക്കുള്ളിലും ചർച്ച ചെയ്‌ത് പരിഹരിച്ച് എല്‍ഡിഎഫിനെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേട്ടത്തിന്‍റെ പങ്കുപറ്റാൻ കൈനീട്ടുകയും അല്ലാത്തപ്പോൾ കുറ്റം പറയുകയും ചെയ്യുന്നത് മര്യാദയുള്ള രാഷ്ട്രീയമല്ല. ദോഷവും തുല്യമായി പങ്കുവയ്ക്കാനുള്ള സാമാന്യബോധം വേണമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

ഇടതുപക്ഷ മുന്നണിയെ ശക്തിപ്പെടുത്തുന്ന നിലപാടാണ് സിപിഐക്കുള്ളത്: കാനം രാജേന്ദ്രൻ

Also read: ചേരിതിരിവിൽ ആടിയുലഞ്ഞ് സിപിഐ കൊല്ലം ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കം

സിപിഐ കൊല്ലം ജില്ലാസമ്മേളനം ഇന്നലെയാണ്(17.08.2022) ആരംഭിച്ചത്. 405 പ്രതിനിധികളാണ് മൂന്ന് നാൾ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പ്രതിനിധികളായിട്ടുള്ളത്. സമ്മേളനം ഓഗസ്റ്റ് 20ന് അവസാനിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.