ETV Bharat / state

കടവൂർ ജയൻ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം

author img

By

Published : Feb 10, 2020, 3:00 PM IST

Updated : Feb 10, 2020, 3:59 PM IST

ആര്‍. എസ്. എസ് പ്രവര്‍ത്തകനായ ജയന്‍ സംഘടന വിട്ടതിന്‍റെ വൈരാഗ്യത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെയാണ് കൊല നടത്തിയത്.

കടവൂർ ജയൻ വധക്കേസ്  പ്രതികള്‍ക്ക് ജീവപര്യന്തം  ആര്‍. എസ്. എസ്  കൊല്ലം ജില്ലാ അഡീ. സെഷന്‍സ് കോടതി  ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍  kadavoor jayan murder case
കടവൂർ ജയൻ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം

കൊല്ലം: കടവൂര്‍ ജയന്‍ വധക്കേസില്‍ ഒമ്പത് പ്രതികള്‍ക്കും കൊല്ലം ജില്ലാ അഡീ. സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികള്‍ ഓരോ ലക്ഷം രൂപ വീതം പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ ആറ്‌ മാസം അധികം ശിക്ഷ അനുഭവിക്കണം. ഈ തുക കൊല്ലപ്പെട്ട ജയന്‍റെ അമ്മക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഒമ്പത് പ്രതികൾക്കെതിരെയും കൊലക്കുറ്റം നിലനിൽക്കുമെന്ന് ജനുവരി ഒന്നാം തീയതി കോടതി വിധിച്ചിരുന്നു. എന്നാല്‍ കോടതിയിൽ ഹാജരാകാതെ ഒളിവിൽപോയ പ്രതികളുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ച കോടതി വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

കടവൂർ ജയൻ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം

പ്രതികൾക്കായി തെരച്ചിൽ തുടരുന്നതിനിടെ തിങ്കളാഴ്‌ച രാവിലെയാണ് ഒമ്പത് പേരും നാടകീയമായി അഞ്ചാലുംമൂട് സ്റ്റേഷനിൽ കീഴടങ്ങിയത്. 2012 ഫെബ്രുവരി ഏഴിനാണ് രാജേഷ് എന്ന കടവൂർ ജയന്‍ കൊല്ലപ്പെടുന്നത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ജയന്‍ സംഘടന വിട്ടതിന്‍റെ വൈരാഗ്യത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെയാണ് കൊല നടത്തിയത്.

ജി. വിനോദ് (36), ജി. ഗോപകുമാർ (36), സുബ്രഹ്മണ്യൻ (39), പ്രിയരാജ് (39), പ്രണവ് (29), എസ്. അരുൺ (34), രജനീഷ് (31), ദിനരാജ് (31), ആർ.ഷിജു (36) എന്നിവരെയാണ് ജീവപര്യന്തം ശിക്ഷിച്ചത്.

Intro:Body:ജനസംഖ്യാ രജിസ്‌റ്ററിനുള്ള എന്യൂമറേഷൻ കേരളം നടത്തില്ലെന്നത്‌ മനസിൽ വച്ചുവേണം അധ്യാപകർ സെൻസസ്‌ പ്രവർത്തനങ്ങളിൽ ഏർപ്പെടാനെന്ന്‌ മുഖ്യമന്ത്രി

ആലപ്പുഴ : ദേശീയ ജനസംഖ്യാ രജിസ്‌റ്റർ തയ്യാറാക്കാനുള്ള എന്യൂമറേഷൻ കേരളം നടത്തില്ലെന്നത്‌ മനസിൽ വച്ചുവേണം അധ്യാപകർ സെൻസസ്‌ പ്രവർത്തനങ്ങളിൽ ഏർപ്പെടാനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന്റെ പ്രതികരണശേഷി ഇല്ലാതാക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതിനെ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. സെൻസസ്‌ എല്ലാ കാലത്തും അംഗീകരിച്ചിട്ടുണ്ട്‌. സെൻസസിൽ വീടുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രം എടുത്താൽ മതി. അന്തേവാസികളുടെ വയസ്‌, പേര്‌ എന്നിവയെടുക്കുന്നതിൽ തെറ്റില്ല. ഇവയെല്ലാം ദേശീയ ജനസംഖ്യാ രജിസ്‌റ്ററിന്റെ ഭാഗമല്ല. സെൻസസിന്റെ ഭാഗമാണ്‌. ആ വിവരങ്ങൾ മാത്രം എടുക്കുന്ന സെൻസസ്‌ പ്രവർത്തനമാണ്‌ നടത്തേണ്ടത്‌.

കേരളം നല്ല പ്രതികരണശേഷിയുള്ള നാടാണ്‌. യുവാക്കളാണ്‌ വലിയ തോതിൽ പ്രതികരിക്കാറുള്ളത്‌. ഇതിന്‌ മാറ്റമുണ്ടാക്കാൻ ഏതോ തലത്തിലുള്ള ഗൂഢാലോചന നടക്കുന്നു. വലിയ തോതിൽ ലഹരിക്ക്‌ അടിപ്പെടുന്ന അവസ്ഥയുണ്ട്‌ സമൂഹത്തിൽ. വിദ്യാർഥികളെ ലക്ഷ്യമിട്ട്‌ വൻതോതിൽ മയക്കുമരുന്ന്‌ വ്യാപാരം നടക്കുന്നു. നിഷ്‌കളങ്കരായ വിദ്യാർഥികളെ ചതിക്കുഴിയിൽ വീഴ്‌ത്താനുള്ള ശ്രമവുമുണ്ട്‌. ഇന്റർനെറ്റ്‌, മൊബൈൽഫോൺ ഉപയോഗം പ്രശ്‌നങ്ങൾ സ‌ൃഷ്‌ടിക്കുന്നുണ്ടെങ്കിലും അത്‌ പൂർണമായി ഇല്ലാതാക്കാനാകില്ല. കുട്ടികൾ പലപ്പോഴും ജീവൻവരെ സ്വയം നഷ്‌ടപ്പെടുത്താൻ സന്നദ്ധമായ മാനസികാവസ്ഥയിൽ എത്തുന്നുണ്ട്‌. പൗരത്വ നിയമഭേദഗതിക്കെതിരായ യോജിച്ച പോരാട്ടത്തെ എതിർക്കുന്നവർ ആരെയാണ്‌ സഹായിക്കുന്നതെന്ന്‌ ഓർക്കണമെന്നും മുഖ്യമന്ത്രി ആലപ്പുഴയിൽ പറഞ്ഞു.Conclusion:
Last Updated : Feb 10, 2020, 3:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.