ETV Bharat / state

മുഖ്യമന്ത്രി ജോസ് കെ മാണിയെ വിശുദ്ധനാക്കി: കെ സുരേന്ദ്രൻ

അഴിമതി ഒത്തുതീർപ്പിന്റെയും, പങ്കുകച്ചവടത്തിന്റെയും രാഷ്ട്രീയം സമൂഹ നന്മയ്ക്ക് വെല്ലുവിളിയാണെന്നും കെ. സുരേന്ദ്രൻ കൊല്ലത്ത് പറഞ്ഞു.

K Surendran  Jose K Mani  Jose K Mani news  ജോസ് കെ. മാണി  ജോസ് കെ. മാണി വാര്‍ത്ത  ജോസ് കെ. മാണി വിഷയത്തില്‍ കെ സുരേന്ദ്രന്‍
മുഖ്യമന്ത്രി ജോസ് കെ മാണിയെ വിശുദ്ധനാക്കി: കെ സുരേന്ദ്രൻ
author img

By

Published : Oct 15, 2020, 8:21 PM IST

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ ജോസ് കെ. മാണിയെ വിശുദ്ധനാക്കിയെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അഴിമതി ഒത്തുതീർപ്പിന്റെയും, പങ്കുകച്ചവടത്തിന്റെയും രാഷ്ട്രീയം സമൂഹ നന്മയ്ക്ക് വെല്ലുവിളിയാണെന്നും കെ. സുരേന്ദ്രൻ കൊല്ലത്ത് പറഞ്ഞു. കൊവിഡ് കാലത്ത് ബി.ജെ.പി ജില്ലയിൽ നടത്തിയ വിവിധ സേവന പ്രവർത്തനങ്ങളുൾക്കൊള്ളിച്ച ഇ-ബുക്കിന്റെ പ്രകാശനം ചാത്തന്നൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ജോസ് കെ മാണിയെ വിശുദ്ധനാക്കി: കെ സുരേന്ദ്രൻ

വർഗീയ കക്ഷികളുടെ കൂടാരമായി എല്‍.ഡി.എഫ് മാറിയതായി അദ്ദേഹം ആരോപിച്ചു. കശുവണ്ടിമേഖലയിൽ 500 കോടി രൂപയുടെ അഴിമതി നടത്തിയ കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് സുരേന്ദ്രൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ബി.ജെ.പിയിലേക്ക് ചേർന്ന പുതിയ അംഗങ്ങൾക്ക് സ്വീകരണം നൽകി. പാർട്ടി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.