ETV Bharat / state

പിണറായി സർക്കാരിലെ ഭൂരിഭാഗം മന്ത്രിമാരും ജയിലിൽ പോകുമെന്ന് കെ.സുരേന്ദ്രൻ

മുൻ മുഖ്യമന്ത്രി സോളാർ ചാണ്ടി ആണെങ്കിൽ നിലവിലെ മുഖ്യമന്ത്രി ഡോളർ പിണറായി ആണെന്ന് കെ .സുരേന്ദ്രൻ

K Surendran  Pinarayi government  most of the ministers  പിണറായി സർക്കാർ  എൽഡിഎഫ് മന്ത്രിസഭ  കെ സുരേന്ദ്രൻ  കൊല്ലം  LDF Cabinet
പിണറായി സർക്കാരിലെ ഭൂരിഭാഗം മന്ത്രിമാരും ജയിലിൽ പോകുമെന്ന് കെ.സുരേന്ദ്രൻ
author img

By

Published : Mar 5, 2021, 6:40 PM IST

കൊല്ലം: എൽഡിഎഫ് മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും ഉറപ്പായും ജയിലിൽ പോകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . കെ സുരേന്ദ്രൻ നയിക്കുന്ന ബിജെപിയുടെ വിജയ യാത്രയ്ക്ക് കുണ്ടറ നിയോജകമണ്ഡലത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ മുഖ്യമന്ത്രി സോളാർ ചാണ്ടി ആണെങ്കിൽ നിലവിലെ മുഖ്യമന്ത്രി ഡോളർ പിണറായി ആണെന്ന് കെ .സുരേന്ദ്രൻ പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പച്ചക്കള്ളമാണ് പറയുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ബിജെപി കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്‍റ്‌ ഇടവട്ടം വിനോദ് യോഗത്തിന് അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ്‌ എ. പി അബ്ദുള്ളക്കുട്ടി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, സംസ്ഥാന ഭാരവാഹികളായ അഡ്വക്കേറ്റ് എസ്. സുരേഷ്, സന്ദീപ് വചസ്പതി, വി. ടി രമ, വി.വി രാജൻ, അഡ്വക്കേറ്റ് നിവേദിതാ സുബ്രഹ്മണ്യൻ, സദാനന്ദൻ മാസ്റ്റർ, ബിജെപി ജില്ലാ പ്രസിഡന്‍റ്‌ ബി. ബി ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.