കൊല്ലം: പങ്കുകച്ചവടക്കാരായ മോദിയും പിണറായിയും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭരണം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. കൊല്ലം കുപ്പണയിൽ സിപിഎം തകർത്തതിനെ തുടർന്ന് പുനർ നിർമിച്ച തോപ്പിൽ രവി സ്‌മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയതയുടെ ഏകാധിപതിയായി നരേന്ദ്ര മോദി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. തോപ്പില്‍ രവിയുടെ ഓര്‍മകളെപ്പോലും സിപിഎമ്മുകാര്‍ ഭയപ്പെടുന്നതു കൊണ്ടാണ് സ്‌മൃതി മണ്ഡപം തകർത്തതെന്ന് അദ്ദേഹം പറഞ്ഞു. വേര്‍പിരിഞ്ഞ നേതാക്കളുടെ ഓര്‍മ്മക്കായി പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചിട്ടുള്ള സ്‌മാരകങ്ങളില്‍ ഇനി സിപിഎം തൊട്ടു കളിച്ചാൽ ശക്തമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Also read: ആഭ്യന്തര വകുപ്പ് നിർജീവം, കേരളത്തിൽ കൊലപാതകങ്ങൾ തുടർക്കഥ: വിമർശനവുമായി കെ.സുധാകരൻ