കൊല്ലത്ത് ആളുമാറി മർദ്ദനമേറ്റ പ്ലസ് ടുവിദ്യാർഥി മരിച്ച സംഭവത്തിൽ ജയിൽ വാർഡൻ അറസ്റ്റിൽ. കൊല്ലം ജില്ലാ ജയിൽ വാർഡനായ വിനീതാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഫെബ്രുവരി 14നാണ് അരിനല്ലൂര്‍ സ്വദേശി രഞ്ജിത്തിനെഒരു സംഘം വീട്ടിലെത്തി മർദ്ദിച്ചത്. മര്‍ദ്ദിക്കാൻ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലുംതലങ്ങും വിലങ്ങും അടി തുടരുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനെ തിരുവനന്തപുരത്തെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.
ദിവസങ്ങളോളം അത്യാഹിത വിഭാഗത്തില്‍ കിടന്ന രഞ്ജിത്ത് ഇന്നലെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷംമൃതദേഹം ഇന്ന് കൊല്ലം അരിനെല്ലൂരിലെ വീട്ടില്‍സംസ്കരിക്കും.