ETV Bharat / state

മുസ്ലീംലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു - മുന്‍ എംഎല്‍എ യൂനസ് കുഞ്ഞ് അന്തരിച്ചു

1991 മുതൽ 1996 വരെ മലപ്പുറത്ത് നിന്നുള്ള നിയമസഭാംഗം ആയിരുന്നു മുസ്‌ലിം ലീഗ് നേതാവായിരുന്ന എ. യൂനുസ് കുഞ്ഞ്.

iuml leader younas kunju passes away  political history of yunas kumju  മുന്‍ എംഎല്‍എ യൂനസ് കുഞ്ഞ് അന്തരിച്ചു  മുസ്‌ലീം ലീഗ് നേതാവ് യൂനസ് കുഞ്ഞിന്‍റെ രാഷ്ട്രീയ ചരിത്രം
മുന്‍ എം.എല്‍.എ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു
author img

By

Published : Feb 3, 2022, 11:29 AM IST

Updated : Feb 3, 2022, 11:48 AM IST

കൊല്ലം: മുസ്‍ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പിന്നീട് കൊവിഡ് മുക്തനായെങ്കിലും ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊല്ലത്തെ ആദ്യകാല കശുവണ്ടി വ്യവസായികളിലൊരാളായിരുന്നു അദ്ദേഹം. എൻജിനീയറിങ് കോളജുകൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

1991 മുതൽ 1996 വരെ മലപ്പുറത്ത് നിന്നുള്ള നിയമസഭാംഗം ആയിരുന്നു എ. യൂനുസ് കുഞ്ഞ്. മുസ്‌ലീം ലീഗ് ദേശീയ അസിസ്റ്റന്‍റ് സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നിങ്ങനെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. കൊല്ലം പള്ളിമുക്കിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം യൂനുസ് കോളജിൽ പൊതുദർശനത്തിന് വയ്ക്കും.
വൈകിട്ട് നാലിന് കൊല്ലൂർവിള ജുമാ മസ്‌ജിദിലാണ് കബറടക്കം.

മുസ്ലീംലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു

ALSO READ: വാവാ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Last Updated : Feb 3, 2022, 11:48 AM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.