ETV Bharat / state

ഷാള്‍ ഉപയോഗിച്ച് ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഭര്‍ത്താവ് അറസ്‌റ്റില്‍ - കൊല്ലം ഏറ്റവും പുതിയ വാര്‍ത്ത

ആലപ്പുഴ ദേവികുളങ്ങര ജെ ബി കോട്ടേജിൽ, ജോബിൻ ജോർജ്(29) ആണ് കരിങ്ങന്നൂർ ആലും മൂട് രാഖി മന്ദിരത്തിൽ, ശാരിയെ(29) ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്‌റ്റിലായത്

attempt to murder  husband arrested on attempt to murder  husband tried to kill wife  jobin george case  shari  latest news in kollam  latest news today  കഴുത്ത് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചു  ഷാള്‍ ഉപയോഗിച്ച് ഭാര്യയെ ഉപദ്രവിച്ചു  ഭര്‍ത്താവ് അറസ്‌റ്റില്‍  ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ്  ജോബിൻ ജോർജ്  ശാരി  കൊല്ലം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഷാള്‍ ഉപയോഗിച്ച് ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഭര്‍ത്താവ് അറസ്‌റ്റില്‍
author img

By

Published : Feb 6, 2023, 7:15 PM IST

കൊല്ലം: ഓയൂർ കരിങ്ങന്നൂരിൽ ഭാര്യയെ ഷാൾ ഉപയോഗിച്ചു കഴുത്തു മുറുക്കി കൊല്ലാൻ ശ്രമിച്ച കേസില്‍ ഭർത്താവ് അറസ്‌റ്റിൽ. ആലപ്പുഴ ദേവികുളങ്ങര ജെ ബി കോട്ടേജിൽ, ജോബിൻ ജോർജ്(29) ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കാണ് കരിങ്ങന്നൂർ ആലും മൂട് രാഖി മന്ദിരത്തിൽ ശാരിയെ(29) ഇയാള്‍ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചത്.

ഒന്നര മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും ശാരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.

ശാരിയുടെ സുഹൃത്തുക്കൾ വഴിയാണ് ജോബിന്‍ ശാരിയുമായി അടുപ്പത്തിലായത്. ശേഷം, ഇരുവരും ഒന്നിച്ച് താമസിച്ചുവരികയുമായിരുന്നു. ശാരിയുടെ ആദ്യ വിവാഹത്തിൽ 14 വയസുള്ള ഒരു പെൺകുട്ടിയും ഉണ്ട്.

നിയമപരമായി വിവാഹ ബന്ധം വേർപ്പെടുത്താതിനാൽ ഇരുവര്‍ക്കും വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ല. അതിനാല്‍ തന്നെ, ഇരുവരും ക്ഷേത്രത്തിൽ പോയി വിവാഹം കഴിക്കുകയായിരുന്നു. വിവാഹശേഷം, ഇയാള്‍ പലപ്പോഴും ശാരിയെ ഉപദ്രവിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിൽ ജോബിൻ ശാരിയുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ശാരിയെ മര്‍ദിക്കുകയും ചെയ്‌തിരുന്നു. എയർഗൺ ഉപയോഗിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ജോബിന്‍, ശാരിയുടെ ഷാൾ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊല്ലപ്പെടുത്താന്‍ ശ്രമിച്ചു. ശാരിയുടെ നിലവിളി കേട്ട ഓടിക്കൂടിയ നാട്ടുകാർ പൂയപ്പള്ളി പൊലീസിൽ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ജോബിനെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.

ശാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് ജോബിനെതിരെ കേസെടുത്തു. ശേഷം, കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.