ETV Bharat / state

നീറ്റിലെ പരിശോധന: സ്വമേധയ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

കൊല്ലത്തെ നീറ്റ് പരീക്ഷാകേന്ദ്രത്തിലാണ് പെണ്‍കുട്ടികളുടെ അടിവസ്‌ത്രം അഴിച്ച് പരിശോധന നടത്തിയത്. ഈ വിഷയത്തിലാണ് നടപടിയുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ രംഗത്തെത്തിയത്

Human Rights Commission against kollam neet issue  നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന  അടിവസ്ത്രം അഴിച്ചുള്ള പരിശോധനയില്‍ സ്വമേധയ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍  kollam students underwear inspection on neet exam
അടിവസ്ത്രം അഴിച്ച് പരിശോധന: സ്വമേധയ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍
author img

By

Published : Jul 18, 2022, 7:47 PM IST

കൊല്ലം: നീറ്റ് (National Eligibility and Entrance Test) പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്ന പരാതിയിൽ സ്വമേധയ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കമ്മിഷൻ അംഗം വി.കെ ബീന കുമാരിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ALSO READ| പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന: പൊലീസിൽ പരാതി നൽകി രക്ഷിതാവ്

കൊല്ലം ആയൂരിലെ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ പരീക്ഷാകേന്ദ്രത്തിലാണ് വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ചത്. സംഭവത്തില്‍ ഒരു പെണ്‍കുട്ടിയുടെ പിതാവ് കൊട്ടരക്കര ഡി.വൈ.എസ്‌.പിയ്‌ക്ക് പരാതി നല്‍കി. ഇതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.

ALSO READ| അടിവസ്ത്രം അഴിച്ച് പരിശോധന: യുവജന കമ്മിഷൻ സ്വമേധയ കേസെടുത്തു

ഞായറാഴ്‌ചയായിരുന്നു രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടന്നത്. വിദ്യാര്‍ഥികളുടെ അടിവസ്ത്രം ഊരി പരിശോധിച്ച ശേഷമേ അകത്തുകയറാന്‍ അനുവദിച്ചുളളൂവെന്ന് പരാതിയില്‍ പറയുന്നു. അധികൃതരുടെ നടപടിയെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നല്ലതുപോലെ എഴുതാനായില്ലെന്നും ആക്ഷേപമുയര്‍ന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.