കൊല്ലം: വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ ഉളിയനാട് ഈസ്റ്റ് വാർഡിൽ കൊയ്ത്തുത്സവം നടന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലായിരുന്നു നെല്ലുകൾ കൊയ്തു കൂട്ടിയത്. ഇണ്ടിളയപ്പൻ ക്ഷേത്രം ഏലായിലാണ് വാർഡ് മെമ്പർ എം പി സജീവിന്‍റെ നേതൃത്വത്തിലാണ് കൊയ്ത്തുത്സവം നടന്നത്. തരിശുനിലങ്ങൾ കണ്ടെത്തി നെൽകൃഷി ആരംഭിച്ചതോടെ 18 ഏക്കറിൽ വിളവെടുപ്പും തുടങ്ങി. വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തുടർ ഭരണത്തിൽ കൃഷിക്ക് ഏറ്റവും പ്രധാന്യം നൽകി തരിശുരഹിത വാർഡാക്കി മാറ്റാൻ സാധിച്ചതായി വാർഡ് മെമ്പർ പറയഞ്ഞു.
വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ 21 വാർഡിലും കൃഷി ആരംഭിച്ചിട്ടുണ്ട്. ഉളിയനാട് രണ്ടാം വാർഡിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും ചേർന്നായിരുന്നു ജ്യോതി നെൽവിത്തുകൾ കൊയ്തെടുത്തത്. വാർഡിൽ കാർഷികമേഖല സമ്പുഷ്ടമാക്കുന്നതിന്‍റെ ഭാഗമായി സമ്മിശ്ര കൃഷിയും നടുത്തുമെന്ന് കർഷകർ അറിയിച്ചു.കർമസേനയോടൊപ്പം തൊഴിൽ സേന രൂപീകരിച്ചു കൂടുതൽ പേരെ കൃഷിയിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.