ETV Bharat / state

റംസിയുടെ ആത്മഹത്യ; ജാമ്യാപേക്ഷയുമായി പ്രതി ഹാരിസ്

റിമാൻഡിലുള്ള പ്രതി ഹാരിസ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് ഹാരിസ് പിന്മാറിയതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് റംസി ജീവനൊടുക്കിയത്.

Ramsey's suicide  bail application  court  റംസിയുടെ ആത്മഹത്യ  ജാമ്യാപേക്ഷയുമായി പ്രതി ഹാരിസ്  റിമാൻഡിലുള്ള പ്രതി ഹാരിസ്  കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി
റംസിയുടെ ആത്മഹത്യ; ജാമ്യാപേക്ഷയുമായി പ്രതി ഹാരിസ്
author img

By

Published : Oct 26, 2020, 9:03 PM IST

കൊല്ലം: കൊട്ടിയത്തെ റംസിയുടെ ആത്മഹത്യയിൽ പ്രതി ഹാരിസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. റിമാൻഡിലുള്ള പ്രതി ഹാരിസ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് ഹാരിസ് പിന്മാറിയതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് റംസി ജീവനൊടുക്കിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് റംസിയുമായി വർഷങ്ങളായി പ്രണയത്തിലായിരുന്ന ഹാരിസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹാരിസിൻ്റെ മാതാവ് ആരിഫബീവി, സഹോദരൻ അസറുദ്ദീൻ, അസറുദീൻ്റെ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്‌മി പ്രമോദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവർക്ക് നേരത്തെ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെയുള്ള ക്രൈംബ്രാഞ്ച് അപ്പീലിൽ ഹൈക്കോടതി കുടുംബാംഗങ്ങൾക്ക് നോട്ടീസയച്ചു. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് അപ്പീലിൽ നടിയും കൂട്ടരും അടുത്തമാസം 11ന് വിശദീകരണം നൽകണമെന്നാണ് നോട്ടീസ്. കേസിൽ നടി ഉൾപ്പടെയുള്ളവർക്ക് നോട്ടീസ് നൽകുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.