ETV Bharat / state

കൊല്ലത്ത് സ്ത്രീയെ വീട്ടില്‍ കയറി മർദിച്ച പ്രതികൾ പിടിയില്‍ - പ്ലക്കോട് ക്ഷേത്രം

ഏഴുകോൺ പ്ലാക്കോട് സ്വദേശിനിയായ സ്ത്രീയെ വീട്ടില്‍ കയറി മർദ്ദിക്കുകയും മാനാഹാനി വരുത്തുകയും ചെയ്തെന്നാണ് പരാതി.

ഏഴുകോണില്‍ സ്ത്രീയെ മർദ്ദിച്ച പ്രതികൾ പിടിയില്‍  സ്ത്രീയെ വീട്ടില്‍ കയറി മർദ്ദിച്ചു  പ്ലക്കോട് ക്ഷേത്രം  harassment against women at kollam 7 people arrested
കൊല്ലത്ത് സ്ത്രീയെ വീട്ടില്‍ കയറി മർദ്ദിച്ച പ്രതികൾ പിടിയില്‍
author img

By

Published : Mar 14, 2020, 10:37 AM IST

കൊല്ലം: ഏഴുകോണില്‍ സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച പ്രതികൾ പിടിയില്‍. ഏഴുകോൺ സ്വദേശികളായ ഷാൻ, പ്രവീൺ, നന്ദു, പ്രകാശ്, ശ്യാംലാല്‍, അഖില്‍ എന്നിവരാണ് പിടിയിലായത്. ഏഴുകോൺ പ്ലാക്കോട് സ്വദേശിനിയായ സ്ത്രീയെ വീട്ടില്‍ കയറി മർദ്ദിക്കുകയും മാനാഹാനി വരുത്തുകയും ചെയ്തെന്നാണ് പരാതി.

വ്യക്തി വൈരാഗ്യത്തിലാണ് പ്രതികൾ സംഘം ചേർന്ന് മാരകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. പ്ലാക്കാട് ക്ഷേത്രത്തിലെ ഉത്സവാഘോഷ സമയത്തും ഇവർ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ഏഴുകോൺ എസ്.ഐ ബാബു കുറിപ്പിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.