ETV Bharat / state

എന്നെ ഉപദ്രവിക്കരുത്.... ജീവിക്കാൻ അനുവദിക്കണം: കെബി ഗണേഷ് കുമാർ - Ganesh Kumar MLA on news regarding his constituency

നിയമസഭാ തെരഞ്ഞെടുപ്പിൽ പത്താനപുരം വിട്ട് കൊട്ടാരക്കരയിൽ മത്സരിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

തന്നെ ഉപദ്രവിക്കരുതെന്ന് കെ.ബി ഗണേഷ് കുമാർ  പത്തനാപുരം എംഎൽഎ  Ganesh Kumar MLA on news regarding his constituency  Pathanapuram MLA
എന്നെ ഉപദ്രവിക്കരുത്, എന്നെ ജീവിക്കാൻ അനുവദിക്കണം: കെബി ഗണേഷ് കുമാർ
author img

By

Published : Feb 5, 2021, 7:34 PM IST

Updated : Feb 5, 2021, 7:52 PM IST

കൊല്ലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പത്താനപുരം വിട്ട് കൊട്ടാരക്കരയിൽ മത്സരിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് കെ.ബി ഗണേഷ് കുമാർ എംഎൽഎ.

എന്നെ ഉപദ്രവിക്കരുത്.... ജീവിക്കാൻ അനുവദിക്കണം: കെബി ഗണേഷ് കുമാർ

പത്തനാപുരത്ത് തന്നെ ഇത്തവണ മത്സരിക്കുമെന്നും മണ്ഡലം മാറി മത്സരിക്കേണ്ട കാര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ആർക്കോ വേണ്ടി ആരോ എഴുതുന്ന തിരക്കഥയാണിത്. ഇത്തരത്തിൽ കഥ എഴുതുന്നവർക്ക് സിനിമയിൽ ശ്രമിച്ചുകൂടെ എന്നും എംഎൽഎ ചോദിച്ചു. ഇടത് മുന്നണിയിൽ പോലും ചർച്ച ചെയ്യാത്ത കാര്യങ്ങളാണ് പടച്ച് വിടുന്നത്. വാർത്തകൾ സൃഷ്ടിച്ച് തന്നെ ഉപദ്രവിക്കരുതെന്നും ജീവിക്കാൻ അനുവദിക്കണമെന്നും ഗണേഷ് കുമാർ എംഎൽഎ അഭ്യർഥിച്ചു.

താൻ പത്തനാപുരത്ത് മത്സരിക്കണമെന്ന് അവിടിത്തുകാർ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണയും തട്ടകം പത്തനാപുരം തന്നെയാണ്. തന്നോട് സ്നേഹമുള്ളവരാണ് ഇപ്പോൾ തന്നെ മണ്ഡലത്തിൽ ചുവരെഴുത്ത് നടത്തിയതെന്നും ഗണേഷ്‌ കുമാർ പ്രതികരിച്ചു.

Last Updated : Feb 5, 2021, 7:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.