കൊല്ലം: മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാർഷികത്തിന്‍റെ ഭാഗമായി, രണ്ടുമാസം നീണ്ട ആഘോഷ പരിപാടിയ്‌ക്ക് സമാപനമായി. ഇന്ന് നടന്ന ചടങ്ങ്, ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള ഉദ്‌ഘാടനം ചെയ്‌തു. കൊല്ലം പ്രസ് ക്ലബ് കോൺഫറൻസ് ഹാളില്‍വച്ചാണ് പരിപാടി നടന്നത്.
'ഗാന്ധി ദർശനങ്ങൾ എക്കാലവും ലോക നേതാക്കൾക്ക് മാതൃകയാക്കാം. അദ്ദേഹത്തിന്‍റെ ഗ്രാമ വികസന കാഴ്‌ചപ്പാടുകൾ ഇന്നും ഭരണകൂടങ്ങൾക്ക് വഴികാട്ടുകയാണ്', ഉദ്ഘാടന പ്രസംഗത്തിൽ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷനാണ് പരിപാടിയുടെ സംഘാടകര്‍.
ചടങ്ങിൽ വിവിധ മേഖലകളിൽ സേവന പ്രവർത്തനം നടത്തിയവർക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. എസ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാദർ ഡോ. തോമസ്, ജെ സുധാകരൻ, ഡോ. പി ജയദേവൻ തുടങ്ങിയവർ സംസാരിച്ചു.