ETV Bharat / state

ശുചീകരണ തൊഴിലിൽ നിന്നും പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്‍റെ അമരത്തേക്ക് - anandhavalli

കഴിഞ്ഞ പത്ത് വര്‍ഷമായി ഇതേ ബ്ലോക്ക് പഞ്ചായത്തിലെ താല്‍കാലിക ശുചീകരണ തൊഴിലാളിയായിരുന്നു ആനന്ദവല്ലി

പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്  ആനന്ദവല്ലി  ശുചീകരണ തൊഴിലാളി  pathanapuram block panchayath  anandhavalli  cleaning job
ശുചീകരണ തൊഴിലിൽ നിന്നും പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്‍റെ അമരത്തേക്ക്
author img

By

Published : Dec 29, 2020, 3:33 PM IST

കൊല്ലം: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ശുചീകരണ തൊഴിലാളി ഇനി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കും. കൊല്ലം തലവൂർ ബ്ലോക്ക് ഡിവിഷൻ അംഗം ആനന്ദവല്ലിയാണ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റാകാൻ പോകുന്നത്. അപ്രതീക്ഷിതമായി ലഭിച്ച അംഗീകാരത്തിന്‍റെ സന്തോഷത്തിലാണ് തലവൂര്‍ ഞാറക്കാട്ടെ ആനന്ദവല്ലിയുടെ ശ്രീനിലയം വീട്. സാധാരണ കുടുംബത്തില്‍ ജനിച്ച് ശുചീകരണ തൊഴിലാളിയായി ജീവിച്ചിരുന്ന ആനന്ദവല്ലി പ്രസിഡന്‍റ് പദവിയിലേക്കെത്തുമ്പോള്‍ പത്തനാപുരത്തിന് അഭിമാനമാണ്.

ശുചീകരണ തൊഴിലിൽ നിന്നും പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്‍റെ അമരത്തേക്ക്

കഴിഞ്ഞ പത്ത് വര്‍ഷമായി ഇതേ ബ്ലോക്ക് പഞ്ചായത്തിലെ താല്‍കാലിക ശുചീകരണ തൊഴിലാളിയായിരുന്നു ആനന്ദവല്ലി. തലവൂര്‍ ഡിവിഷനില്‍ നിന്നും വിജയിച്ച ആനന്ദവല്ലിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റാക്കാൻ സിപിഎം തീരുമാനിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഭര്‍ത്താവ് മോഹനന്‍ പെയിന്‍റിങ് തൊഴിലാളിയാണ്. പട്ടികജാതി ജനറല്‍ സീറ്റില്‍ മത്സരിച്ച് 654 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആനന്ദവല്ലി വിജയിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.