കൊല്ലം: മത്സ്യബന്ധനം കഴിഞ്ഞ് വന്ന ബോട്ട് കടലിലെ കല്ലിൽ ഇടിച്ച് കയറി അപകടം. തിരുമുല്ലവാരത്തിന് സമീപമാണ് സംഭവം. തീരത്ത് നിന്നും നാല് കിലോമീറ്റർ അകലെയാണ് തമിഴ്‌നാട്ടിൽ നിന്നും വന്ന മത്സ്യ ബന്ധനത്തിന് വന്ന ബോട്ട് കല്ലിന് മുകളിൽ ഇടിച്ച് അപകടത്തിൽപ്പെട്ടത്.
ബേപ്പൂരിൽ നിന്നും മത്സ്യ ബന്ധനം കഴിഞ്ഞ് തമിഴ്‌നാട് കന്യാകുമാരിയിലേക്ക് തിരികെ പോകവേയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. സ്രാങ്ക് ഉറങ്ങിയതാണ് ബോട്ട് അപകടത്തിൽപ്പെടാൻ കാരണമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. ബോട്ടിൽ പന്ത്രണ്ട് മത്സ്യതൊഴിലാളികളുണ്ടായിരുന്നു. ഇവർ സുരക്ഷിതരാണ്. വേലിയേറ്റം ഉണ്ടായാൽ മാത്രമേ ബോട്ടിനെ കല്ലിൽ നിന്നും നീക്കം ചെയ്യാൻ കഴിയുകയുള്ളു.
തമിഴ്‌നാട് കന്യാകുമാരി സ്വദേശി മൈക്കിളിന്‍റെ കാണിക്ക മാതാ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. തിരുമുല്ലവാരം തീരത്തു നിന്നും കിലോമീറ്ററോളം കൽത്തിട്ടകളാണ്. ഇവിടെ നിരവധി ബോട്ടുകളാണ് കല്ലിൽ ഇടിച്ച് കയറുന്നത്. കൂടുതലും അന്യ സംസ്ഥാന ബോട്ടുകളാണ് അപകടത്തിൽപ്പെടുന്നത്.
ALSO READ: മകനെ കടിച്ചെടുത്ത പുലിക്ക് പിന്നാലെ സ്ത്രീ പാഞ്ഞത് ഒരു കിലോമീറ്റര്‍, അമ്മ സ്നേഹത്തില്‍ തോറ്റ് പുലി