ETV Bharat / state

കുളത്തുപ്പുഴയില്‍ അണുനശീകരണ നടപടികള്‍ ഊര്‍ജിതമാക്കി അഗ്നിശമനസേന

കൊവിഡ് സ്ഥിരീകരിച്ച ആളുകളുടെ വീടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊലീസ് സ്റ്റേഷന്‍, ആശുപത്രി, കുളത്തുപ്പുഴയിലെ പ്രധാന കവലകള്‍ എന്നിവിടങ്ങളിലെല്ലാം അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്

കുളത്തുപ്പുഴ  അണുനശീകരണ നടപടികള്‍  അഗ്നിശമനസേന  ഊര്‍ജിതമാക്കി  അണുവിമുക്തം  Fire force  covid  intensify
കുളത്തുപ്പുഴയില്‍ അണുനശീകരണ നടപടികള്‍ ഊര്‍ജിതമാക്കി അഗ്നിശമനസേന
author img

By

Published : Apr 30, 2020, 8:35 PM IST

Updated : Apr 30, 2020, 9:19 PM IST

കൊല്ലം: നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കുളത്തുപ്പുഴയില്‍ അണുനശീകരണ നടപടികള്‍ ഊര്‍ജിതമാക്കി അഗ്നിശമനസേന. കൊവിഡ് സ്ഥിരീകരിച്ച ആളുകളുടെ വീടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊലീസ് സ്റ്റേഷന്‍, ആശുപത്രി, കുളത്തുപ്പുഴയിലെ പ്രധാന കവലകള്‍ എന്നിവിടങ്ങളിലെല്ലാം അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

കുളത്തുപ്പുഴയില്‍ അണുനശീകരണ നടപടികള്‍ ഊര്‍ജിതമാക്കി അഗ്നിശമനസേന

പുനലൂര്‍ കടയ്ക്കല്‍ യൂണിറ്റുകളില്‍ നിന്നുള്ളവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കുളത്തുപ്പുഴ അയ്യന്‍പിള്ള വളവ് സ്വദേശിയുടെ വീടും ഇയാളുടെ തയ്യല്‍കടയും പുനലൂരില്‍ നിന്നുമെത്തിയ സംഘം അണുവിമുക്തമാക്കി. ഇതുകൂടാതെ കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രി, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലും പൊലീസ് പരിശോധന സെന്‍ററുകളിലും അണുവിമുക്ത പ്രവര്‍ത്തികള്‍ നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്. പുനലൂര്‍ അഗ്നിശമന സേനയിലെ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. ഷിജു, ഫയര്‍ ആന്‍റ് റസ്ക്യു ഒഫീസർമാരായ ബിജിത്ത് കുമാര്‍, ഐആര്‍ അനീഷ്‌, ടി ലിജോ എന്നിവരുടെ നേതൃത്വത്തിലാണ് അണുവിമുക്ത പ്രവര്‍ത്തികള്‍ നടത്തിയത്.

Last Updated : Apr 30, 2020, 9:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.