കൊല്ലം: പനി ബാധിച്ച് ഒരാഴ്ചയിലധികം അവധിയെടുക്കുന്ന പ്ലസ് ടു തലം വരെയുള്ള വിദ്യാര്‍ഥികളില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടരുതെന്ന് ഡി എം ഒ നിര്‍ദ്ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കാനായി വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തി.
രോഗവ്യാപന സാഹചര്യം മുന്‍നിറുത്തി പനി ബാധിതരായ കുട്ടികള്‍ വീട്ടില്‍ വിശ്രമിക്കണം. കൈകള്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകള്‍ ഉപയോഗിക്കണം. സ്‌കൂള്‍ അസംബ്ലി വഴി മുന്‍കരുതല്‍ സന്ദേശം കുട്ടികളില്‍ എത്തിക്കണമെന്നും ഡി എം ഒ നിര്‍ദ്ദേശിച്ചു.