ETV Bharat / state

'എൻ കെ പ്രേമചന്ദ്രന്‍റെ ബാർ കൗൺസിൽ ലൈസൻസ് റദ്ദാക്കണം' : എംപിക്കെതിരെ ആർ.എസ് ഉണ്ണിയുടെ ചെറുമകൾ വീണ്ടും രംഗത്ത്

author img

By

Published : Feb 16, 2022, 4:54 PM IST

Updated : Feb 16, 2022, 5:30 PM IST

ആർ.എസ്.പി സ്ഥാപക നേതാവ് ആർ.എസ് ഉണ്ണിയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുവെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു

എൻ കെ പ്രേമചന്ദ്രന്‍റെ ബാർ കൗൺസിൽ ലൈസൻസ് റദ്ദാക്കണം  ആരോപണവുമായി ആർ.എസ് ഉണ്ണിയുടെ ചെറുമകൾ  ഭൂമി തട്ടിയെടുക്കാൻ ശ്രമമെന്ന് പരാതി  ആർഎസ്‌പിക്കെതിരെ അഞ്ജന ജെയ്  FAMILY OF FORMER MINISTER RS UNNI AGAINST N K PREMACHANDRAN  Anjana jain against n k premachandran  RSP FOUNDER R S UNNI
'എൻ കെ പ്രേമചന്ദ്രന്‍റെ ബാർ കൗൺസിൽ ലൈസൻസ് റദ്ദാക്കണം'

കൊല്ലം : അഭിഭാഷകൻ കൂടി ആയ എൻ.കെ.പ്രേമചന്ദ്രന്‍ എംപിയുടെ ബാർ കൗൺസിൽ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്, ആര്‍എസ്‌പി നേതാവായിരുന്ന ആര്‍എസ് ഉണ്ണിയുടെ ചെറുമകള്‍. ഇക്കാര്യമാവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകിയതായും അഞ്ജന ജെയ് പറഞ്ഞു.

ആർ.എസ്.പി സ്ഥാപക നേതാവ് ആർ.എസ് ഉണ്ണിയുടെ ഭൂമി തട്ടിയെടുക്കാൻ എന്‍കെ പ്രേമചന്ദ്രന്‍ ശ്രമം നടത്തുന്നുവെന്ന പരാതിയുമായി കുടുംബം മുമ്പ് രംഗത്തെത്തിയിരുന്നു. തങ്ങളുടെ കുടുബ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച അഭിഭാഷകൻ കൂടി ആയ എൻ.കെ.പ്രേമചന്ദ്രന്‍റെ ബാർ കൗൺസിൽ ലൈസൻസ് റദ്ദ് ചെയ്യണമെന്നാണ് ആവശ്യം.

ALSO READ: 'സൗഹൃദ സന്ദർശനം മാത്രം, രാഷ്ട്രീയം കാണേണ്ട' ; മുഖ്യമന്ത്രിയെ കണ്ടതില്‍ വെള്ളാപ്പള്ളി

ആർ എസ് ഉണ്ണിയുടെ ചരമ വാർഷികം ആചരിക്കാൻ ആർ.എസ്.പിക്ക് യോഗ്യതയില്ലെന്ന് അഞ്ജന ജെയ് അഭിപ്രായപ്പെട്ടു. ഒരാളെ മാത്രം പ്രതിയാക്കി എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ കുറ്റവിമുക്തനാക്കാനാണ് ആർ.എസ്.പി ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.

ആർ.എസ്. ഉണ്ണി ഫൗണ്ടേഷന്‍റെ എല്ലാ ഭാരവാഹികൾക്കെതിരെയും പൊലീസ് കേസെടുക്കണമെന്നും അഞ്ജന ആവശ്യപ്പെട്ടു.

Last Updated : Feb 16, 2022, 5:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.