ETV Bharat / state

ഇഎംസിസി ഉടമ ഷിജു വര്‍ഗീസിന് ആസ്‌തി 10,000 രൂപ മാത്രമെന്ന് സത്യവാങ്‌മൂലം

author img

By

Published : Mar 27, 2021, 3:16 PM IST

Updated : Mar 27, 2021, 3:52 PM IST

കുണ്ടറയിൽ മത്സരിക്കുന്ന ഷിജു വര്‍ഗീസ് തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആസ്‌തി വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

കൊല്ലം  കൊല്ലം ജില്ലാ വാര്‍ത്തകള്‍  kerala assembly election 2021  state assembly election news  kerala election  ഷിജു വര്‍ഗീസിന് ആസ്‌തി 10000 രൂപ മാത്രം  ഇഎംസിസി ഉടമ ഷിജു വര്‍ഗീസ്  ഇഎംസിസി  EMCC owner Shiju Varghese  kundara constituency
ഇഎംസിസി ഉടമ ഷിജു വര്‍ഗീസിന് ആസ്‌തി 10000 രൂപ മാത്രമെന്ന് സത്യവാങ്‌മൂലം

കൊല്ലം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് 5000 കോടിയുടെ ധാരണപത്രമുണ്ടാക്കിയ കമ്പനി ഉടമയ്ക്ക് 10,000 രൂപ മാത്രമേ ആസ്‌തിയായി ഉള്ളൂവെന്ന് സത്യവാങ്മൂലം. ഇഎംസിസി ഉടമ ഷിജു എം.വർഗീസാണ് തനിക്ക് 10,000 രൂപ മാത്രം ആസ്‌തിയുള്ളതായി സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുള്ളത്. കുണ്ടറയിൽ മത്സരിക്കുന്ന ഷിജു വര്‍ഗീസ് തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഷിജു വർഗീസിന് 10,000 രൂപ ഒഴികെ ഇന്ത്യയിൽ മറ്റു സ്വത്തുവകകളൊന്നും ഇല്ലെന്നാണ് സത്യവാങ്മൂലം.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ സ്വന്തം പേരിൽ വിദേശത്തും സ്വദേശത്തുമുള്ള സ്വത്തുവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് ചട്ടം. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് 5000 കോടി രൂപയുടെ കരാറുമായി എത്തിയ ആളുടെ ആസ്‌തി വിവരം സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്. എന്നാൽ സത്യവാങ്മൂലത്തിൽ പറഞ്ഞതിൽ ഒരു കളവുമില്ലെന്നും തനിക്ക് 10,000 രൂപയുടെ ആസ്‌തിയേ ഉള്ളുവെന്നും ഷിജു വർഗീസ് പ്രതികരിച്ചു.

തനിക്ക് വിദേശത്ത് സ്വത്തില്ല. ഇഎംസിസിയിൽ 13ഓളം കമ്പനികളുണ്ട്. ഇതിൽ ചില കമ്പനികൾ തനിക്ക് 100 ശതമാനം ഷെയറുണ്ട്. ചിലത് പാർടണർഷിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ആഴത്തിലുള്ള കാര്യങ്ങളൊന്നും വെളിപ്പെടുത്തേണ്ടതില്ലെന്നും ഇന്ത്യയിലെ കാര്യം മാത്രം വെളിപ്പെടുത്തിയാൽ മതിയെന്നുമാണ് ഷിജു വർഗീസിന്‍റെ വാദം.

Last Updated : Mar 27, 2021, 3:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.